വേദന അറിയുന്ന ഹൃദയം
വേദന അറിയുന്ന ഹൃദയം
[പല്ലവി]
വേദന അറിയുന്ന ഹൃദയത്തോടല്ലേ,
മനസ്സിലെ നോവുകൾ പറയാറുള്ളൂ,
സ്നേഹം അറിയുന്ന മനസ്സിനോടല്ലേ,
കൈകൾ കോർത്തു നടക്കാറുള്ളൂ.
[ചരണം 1]
സൗഹൃദത്തിൻ വിലയറിയുന്നവരോട്,
ഹൃദയം തുറന്നു ചിരിക്കാം നമ്മൾ,
കപടമില്ലാത്ത സ്നേഹമുണ്ടെങ്കിൽ,
ജീവിതം പൂവായ് വിടരും എന്നും.
[പല്ലവി]
വേദന അറിയുന്ന ഹൃദയത്തോടല്ലേ,
മനസ്സിലെ നോവുകൾ പറയാറുള്ളൂ.
[ചരണം 2]
നല്ലൊരു നേരം കൂടെയുണ്ടാകും,
നേരം മാറുമ്പോൾ അകന്നുപോകും,
നിഴലുപോലും വഴിമാറിടുമ്പോൾ,
നമ്മുടെ തുണയായ് നമ്മൾ മാത്രം.
[പല്ലവി]
വേദന അറിയുന്ന ഹൃദയത്തോടല്ലേ,
മനസ്സിലെ നോവുകൾ പറയാറുള്ളൂ.
[ചരണം 3]
മനസ്സിലെ മുറിവറിയുന്നവർക്ക്,
മൗനത്തിൻ ഭാഷ മനസ്സിലാകും,
കണ്ണുനീർ തുള്ളികൾ കാണുന്നവർക്ക്,
വാക്കുകൾ പോലും വേണ്ടിവരില്ല.
[ചരണം 4]
വേദന അറിയുന്ന ഹൃദയത്തോടല്ലേ,
മനസ്സിലെ നോവുകൾ പറയാറുള്ളൂ,
സ്നേഹം അറിയുന്ന മനസ്സിനോടല്ലേ,
കൈകൾ കോർത്തു നടക്കാറുള്ളൂ.
ജീ ആർ കവിയൂർ
17 11 2026
(തിരുവല്ല, കവിയൂർ)
Comments