കൈവിട്ട അനുരാഗ ചിന്ത

കൈവിട്ട അനുരാഗ ചിന്ത
[Pallavi]

സ്വയം മറന്ന് സ്വയം തേടണം,
പ്രണയ ഭ്രാന്തിൽ അലിഞ്ഞു ചേരണം,
ആരെയോ ഹൃദയത്തിൽ സ്നേഹിച്ചുപോയാൽ,
കണ്ണീർ പൊഴിയാതെ കരഞ്ഞു തീരണം.

[Charanam 1]

മൗനത്തിൻ ഭാഷ പഠിച്ചിടേണം,
മനസ്സിന്റെ നോവിൽ പിടഞ്ഞിടേണം,
കാണാതെ കാണുവാൻ കൊതിച്ചിടേണം,
കാണുന്ന നേരത്ത് മിഴി താഴ്ത്തിടേണം.

[Charanam 2]

നിലാവിനോടൊപ്പം കഥ പറഞ്ഞിടേണം,
നിനവുകൾ നെഞ്ചിൽ സൂക്ഷിച്ചിടേണം,
അകലെയാണെങ്കിലും അരികിലായെന്നോണം,
അറിയാതെ നിൻ നിഴൽ തേടിയിടേണം.

[Charanam 3]

ഉറക്കത്തിലും നിന്നെ സ്വപ്നം കാണണം,
ഉണരുമ്പോൾ നിന്നെ ഓർത്തു നിൽക്കണം,
പിരിയാൻ കഴിയാതെ പിടഞ്ഞിടുമ്പോൾ,
പുഞ്ചിരി ചുണ്ടിൽ മറച്ചുവെക്കണം.

[Charanam 4]

കാലങ്ങൾ മാറിയാലും കാത്തിരിക്കണം,
കാണാത്ത തീരത്ത് ദീപം തെളിക്കണം,
വിധിയുടെ വഴിയിൽ നീ അകന്നുപോയാലും,
വിണ്ണിലെ താരമായ് നിന്നെ കാണണം.


ജീ ആർ കവിയൂർ 
12 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം