നാഗഭൂഷിത ശിവശങ്കരാശിവസ്തുതി

നാഗഭൂഷിത ശിവശങ്കരാ
ശിവസ്തുതി
[പല്ലവി]

നാഗഭൂഷിത ശിവശങ്കരാ ഭസ്മഭൂഷിത നെറ്റിയും ചടുലതാളമോടു തിരുനടനം ഭവഭയാപഹം തവ രൂപം

[ആവർത്തന പല്ലവി]

ചന്ദ്രശേഖരാ ഗംഗാധരാ നീലകണ്ഠ ശൂലപാണേ

[ചരണം 1]

ജടയിൽ വിരിയും നിലാവൊളിയും തിരുമുടി ചൂടും ഗംഗാതരംഗം ഡമരുകനാദം ദിക്കിലുണർത്തും ദയയാൽ കാക്കണേ ദീനബന്ധോ

[ആവർത്തന പല്ലവി]

ചന്ദ്രശേഖരാ ഗംഗാധരാ നീലകണ്ഠ ശൂലപാണേ

[ചരണം 2]

കൈലാസവാസാ കൈവല്യദായകാ കരുണാസാഗരാ കപർദ്ദിനേ ജന്മാന്തരങ്ങൾ താണ്ടിടുമ്പോഴും തിരുപാദം ചേർക്കണേ മഹേശ്വരാ

[ആവർത്തന പല്ലവി]

ചന്ദ്രശേഖരാ ഗംഗാധരാ നീലകണ്ഠ ശൂലപാണേ

[ചരണം 3]

മൃത്യുഞ്ജയനേ കാലകാലനേ മഹാകാലരൂപാ ശ്മശാനവാസാ കാലാഗ്നി ജ്വലിക്കും തിരുനേത്രത്തിൽ ലോകാന്ത്യ നൃത്തം ആടും മഹേശാ

[അവസാന ആവർത്തന പല്ലവി]

ചന്ദ്രശേഖരാ ഗംഗാധരാ നീലകണ്ഠ ശൂലപാണേ


ജീ ആർ കവിയൂർ 
20 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം