പ്രീതിയുടെ സത്യപ്രതിജ്ഞ

പ്രീതിയുടെ സത്യപ്രതിജ്ഞ


നീയെന്ന തെന്നലിൽ പൂവുകൾ ചിരിച്ചു  
നിറമുള്ള സ്വപ്നങ്ങൾ ചിറകുകൾ വീശി  
നിലാവിന്റെ നൂലിഴ ഹൃദയത്തിൽ ചേർന്നു  
നിനവുകൾ പോലും മധുരമായ് മാറി  

വെയിലിന്റെ ചൂടിലും തണലായി നിന്നു  
വിരഹത്തിൻ രാവിലും ദീപമായ് തെളിഞ്ഞു  
വിധിയുടെ കൈകളിൽ കൈകോർത്തു നീങ്ങി  
വിശ്വാസമെന്നൊരു ലോകം പണിഞ്ഞു  

മിഴികളിൽ നിന്റെ പ്രതീക്ഷ വിരിഞ്ഞു  
മൗനത്തിലും സംഗീതമൊഴുകി  
മഴവില്ലിൻ വർണ്ണം മനസ്സിൽ നിറഞ്ഞു  
മറയാത്ത സ്നേഹം ജീവനിൽ പൂത്തു  

കാലങ്ങൾ മാറിയാലും കനവുകൾ നിലനിൽക്കും  
കാർമേഘം വന്നാലും വെളിച്ചം തെളിയും  
കൈവിടാതെ എന്നും അരികിൽ അണയും  
കഥ തീരുവോളം പ്രണയം തുടരും

ജീ ആർ കവിയൂർ 
20 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം