ആന്തിയൂർക്കുന്നിലെ അയ്യപ്പശരണം
ആന്തിയൂർക്കുന്നിലെ അയ്യപ്പശരണം
പല്ലവി
ആന്തിയൂർക്കുന്നിൽ വാഴും അയ്യപ്പാ
അശ്വാരൂഢനായി വാഴും സ്വാമീ
കലിയുഗവരദാ മണികണ്ഠാ
കൈതൊഴുതീടുന്നു ശരണം സ്വാമീ
കൈതൊഴുതീടുന്നു ശരണം സ്വാമീ
അനുപല്ലവി
മണ്ഡലകാലം വന്നണയുമ്പോൾ
മാലയണിഞ്ഞവർ എത്തിടുന്നു
നാമജപത്തിൻ നാദമുയരുമ്പോൾ
നാടാകെ ഭക്തിയിൽ നിറയുന്നു
ചരണം 1
കരിയാത്തൻ കാവിൽ ശക്തി ചൊരിയും
ഭുവനേശ്വരി അമ്മ അനുഗ്രഹമേകും
നാഗദൈവങ്ങൾ കാവൽ നിൽക്കും
നന്മ നിറയ്ക്കും പുണ്യസന്നിധി
ചരണം 2
അഖണ്ഡനാമം രാവും പകലും
അഖണ്ഡപുഷ്പാഞ്ജലി പൂജയുമായ്
ശരണ മന്ത്രങ്ങൾ മുഴങ്ങിടുമ്പോൾ
സ്വാമി കൃപയാൽ മനസ്സു നിറയും
സ്വാമി കൃപയാൽ മനസ്സു നിറയും
സ്വാമിയേ ശരണം അയ്യപ്പാ ശരണം
ആന്തിയൂർക്കുന്നിലെ മണികണ്ഠാ ശരണം
ആന്തിയൂർക്കുന്നിലെ മണികണ്ഠാ ശരണം
ജീ ആർ കവിയൂർ
23 11 2026
( തിരുവല്ല, കവിയൂർ)
Comments