ഓര്‍ത്തുപോയി ...

 ഓര്‍ത്തുപോയി ...



പരിരംഭണ സുഖം പകരും

കണ്‍ കാഴ്ചയില്‍ നിറഞ്ഞു 

നീലാംബരീ നിന്റെ നിറമേറും 

ഭംഗിയില്‍ ഇളം കാറ്റലലകളെ 


ഋതുക്കൾ വന്നു പോകിലും 

വർണ്ണങ്ങൾ മാറിമറയുകിലും 

ഉഷണവും കുളിരും തന്നകലും 

തെന്നൽ വന്നു തലോടും 


മുളം തണ്ടില്‍ മൂളും 

രാഗമധുരിമയില്‍ 

ഞാനറിയാതെയെൻ 

ഏകാന്ത നൊമ്പരം മറക്കുന്നു


നീ അരികത്തു 

വന്നിരുന്നെങ്കിലെന്ന്

ഒരുവട്ടം ഞാനങ്ങു 

ഓര്‍ത്തുപോയി ...


ജീ ആർ കവിയൂർ 

08 .05 .2021 

Comments