ഹാ വംഗദേശമേ നോവുന്നു
ഹാ വംഗദേശമേ നോവുന്നു
ഹാ കഷ്ടം വംഗദേശമേ എന്തേ
നിൻ അംഗോപാംഗങ്ങളൊക്കെ
അരിഞ്ഞു തള്ളുന്നു ഭയാനകം
ഭീകരം ഹൃദയ നൊമ്പരം
വന്ദേമാതാരവും ജനഗണയും
പിറന്ന മണ്ണോ അല്ലയോ നീ
ചിന്തിക്കുന്നത് നാളെ ഭാരതം
പിന്തുടരുമെന്നു പറഞ്ഞിരുന്നു
ദേശീയ ബോധവും മതസത്തയും
ഊട്ടി ഉറപ്പിച്ച നിനക്കിന്നെന്തു പറ്റി
മഹാശക്തിയാംകാളി കാത്ത നഗരവും
ഹരേ കൃഷ്ണാ എന്ന് പാടിയ മായാപുരവും
എന്തേ ഇന്ന് രക്ത പങ്കിലമായല്ലോ
വങ്കത്തരമാർന്ന വംഗനാട്യങ്ങൾ
എങ്ങും സനാതന രോദനങ്ങൾ
പരിവേദനകൾ പലായനങ്ങൾ
വടക്കോട്ടു നോക്കി കുറിക്കും ദക്ഷിണമേ
എന്തേ ഇന്ന് കണ്ണടക്കുന്നിതു കഷ്ടം
കൺ മറക്കുന്നു ക്യാമറ കണ്ണുകൾ
അച്ചുനിരത്താത്ത ദിന പത്രങ്ങൾ
ഇതാണോ ഭാസുര ലോക നന്മയേ
കാംഷിക്കുന്ന വേദനകളെ അറിയുന്ന
മഹാ വ്യാധി വന്നു നർത്തന മാടുമ്പോൾ
അതിജീവനത്തിനായി കേഴുമ്പോളെന്തേ
ഹാ കഷ്ടം വംഗദേശമേ എന്തേ
നിൻ അംഗ കോംഗങ്ങളൊക്കെ
അരിഞ്ഞു തള്ളുന്നു ഭയാനകം
ഭീകരം ഹൃദയ നൊമ്പരം
ജീ ആർ കവിയൂർ
06 .05 .2021
Comments