മധുര നോവ്

 മധുര നോവ് 


ഞാൻ കണ്ടൊരാ 

പേക്കിനാക്കളൊക്കെ  

നനഞ്ഞ മയിൽ പെട 

തൂവൽ കുടഞ്ഞു പറന്നു 


മണ്ണിന്റെ മണം മനം കവർന്നു 

നീ നടന്നൊരാ വഴികളിലേ

വാനം മഴമേഘങ്ങൾളായ്  

കണ്ണുനീർ പൊഴിച്ചയകന്നുവല്ലോ  



വിണ്ണിലമ്പിളിക്കല  

ചിരി തൂകിയല്ലോ  

ആഘോഷങ്ങൾക്ക് 

തുടക്കമായ് ആശംസകൾ 


പറഞ്ഞു പിരിയും വേളകളിൽ 

കണ്ണും കണ്ണുമറിയാതെ 

പങ്കുവച്ചില്ലേ ഒരായിരം 

ജന്മ ജന്മാന്തര മധുര നോവ് 


ജീ ആർ കവിയൂർ 

13 .05 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ