സ്നേഹം പുഷ്പിക്കുന്നു

 സ്നേഹം പുഷ്പിക്കുന്നു 


 

നീലാംബരത്തിൻ ചുവട്ടിലായ് 

സൂര്യ ചന്ദ്രന്മാരുടെ തണലിൽ  

രാവും പകലും വന്നു പോകവേ

സ്നേഹം പുഷ്പിക്കും ഭൂമിയിൽ  


പൂവിൽ മുത്തിൻ മണിയായ് 

മഞ്ഞിൻ കണവുമവരുടെ 

ഒടുങ്ങാത്ത ആശകളും 

കണ്ടു പാടി  കവിമനം  


നീലാംബരത്തിൻ ചുവട്ടിലായ് 

സൂര്യ ചന്ദ്രന്മാരുടെ തണലിൽ  

രാവും പകലും വന്നു പോകവേ

സ്നേഹം പുഷ്പിക്കും ഭൂമിയിൽ  


പടർന്നു നിൽക്കും ചില്ലകൾ 

ചാഞ്ചാടി ആനന്ദത്താൽ 

ആലിംഗനം നടത്തി മെല്ലെ 

ഇലകൾ മരത്തിനോടായ്  


നീലാംബരത്തിൻ ചുവട്ടിലായ് 

സൂര്യ ചന്ദ്രന്മാരുടെ തണലിൽ  

രാവും പകലും വന്നു പോകവേ

സ്നേഹം പുഷ്പിക്കും ഭൂമിയിൽ  


അരുവികളൊഴുകി ചേർന്നു 

പുളിനങ്ങളിൽ ചുംബിച്ചു 

ഓളമിട്ടൊഴുകി നദിമെല്ലെ 

പുണർന്നു കടലിലായ് 


നീലാംബരത്തിൻ ചുവട്ടിലായ് 

സൂര്യ ചന്ദ്രന്മാരുടെ തണലിൽ  

രാവും പകലും വന്നു പോകവേ

സ്നേഹം പുഷ്പിക്കും ഭൂമിയിൽ  


ജീ ആർ കവിയൂർ

04.05.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ