തൃക്കവിയൂരപ്പന്റെ തിരുമുന്നിൽ
തൃക്കവിയൂരപ്പന്റെ തിരുമുന്നിൽ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
തിരുവാതിര നാളിലായ്
തിരുവുത്സവത്തിനു
തൃക്കവിയൂരപ്പന്റെ
തിരുമുന്നിലെത്തി
തൊഴു കൈയുമായ്
കണ്ണടച്ചു നിന്നു
മനം കൈലാസത്തിൽ
എത്തിനിൽക്കുമ്പോലെ
തുടികൊട്ടി ഇടനെഞ്ചു മിടിച്ചു
ചുണ്ടുകളിൽ വിരിഞ്ഞു
ഓംകാര നാദത്തിനൊപ്പം
ശിവപഞ്ചാക്ഷരി മന്ത്രപൊരുൾ
ന എന്നാൽ ഭൂമിയും
മ എന്നാൽ ജലംവും .
ശി എന്നാൽ അഗ്നിയും
വ എന്നാൽ വായുവെന്നും
യ എന്നാൽ ആകാശമെന്നും
അകതാരിൽ തെളിഞ്ഞു
ഓം നമഃ ശിവായ
ഓം നമഃ ശിവായ
''*വൃഷമതിൽ നടകൊള്ളും നൃത്തമാടിട്ടു തുള്ളും
കഴലിണ പണി കൊള്ളും ഭക്തരേ കാത്തുകൊള്ളും
യമഭടരോടു കൊള്ളും തള്ളുമേറുന്ന തല്ലും
കവിപുരികുടി കൊള്ളുന്നീശ്വരൻ തീർത്തു കൊള്ളും* ''
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ജീ ആർ കവിയൂർ
19 .05 .2021
*''വൃഷമതിൽ....'' പാരമ്പരാകൃതം അവലമ്പം*
Comments