സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 7

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 7  

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  .


ചതുഷ്ഷഷ്ട്യാ തംത്രൈഃ സകലമതിസംധായ ഭുവനം

സ്ഥിതസ്തത്തത്സിദ്ധിപ്രസവപരതംത്രൈഃ പശുപതിഃ ।

പുനസ്ത്വന്നിര്ബംധാദഖിലപുരുഷാര്ഥൈകഘടനാ-

സ്വതംത്രം തേ തംത്രം ക്ഷിതിതലമവാതീതരദിദമ് ॥ 31 ॥


അല്ലയോ ദേവി ! പരമശിവൻ പരിമിതങ്ങളായ വിവിധ സിദ്ധികളെ മാത്രം 

നൽകുവാൻ കഴിവുള്ള അറുപത്തിനാലു തന്ത്രങ്ങളെ നൽകി 

ലോകത്തിനെ മോഹിപ്പിച്ചിട്ട് തൃപ്തിയടഞ്ഞെങ്കിലും  

പിന്നീട് നിന്തിരുവടിയുടെ നിർബന്ധത്തിന് വഴങ്ങി അഖില 

പുരുഷാർത്ഥങ്ങളേയും ലോകത്തിലവതരിപ്പിച്ചു അമ്മേ 

****************************************************************************************

ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകിരണഃ

സ്മരോ ഹംസഃ ശക്രസ്തദനു ച പരാമാരഹരയഃ ।

അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ

ഭജംതേ വര്ണാസ്തേ തവ ജനനി നാമാവയവതാമ് ॥ 32 ॥


അല്ലയോ ദേവി ! ശിവൻ,ശക്തി ,കാമൻ ,ക്ഷിതി എന്നിവയാൽ 

നിർദ്ദിഷ്ടമായ  ക ,ഏ ,ഈ ,ള  എന്നീ വർണ്ണങ്ങളുടെയും 

സൂര്യൻ ,ചന്ദ്രൻ ,സ്മരകൻ ,ഹംസം ,ശുക്രൻ എന്നിവയാൽ 

നിർദ്ദിഷ്ടമായ ഹ ,സ, ക ,ള എന്നീവന്നങ്ങളുടെയും 

പരാ,മാരൻ ,ഹരി എന്നിവയാൽ നിർദ്ദിഷ്ടമായ 

ഹ ,സ, ക ,ഹ ള എന്നീ വർണ്ണങ്ങളുടെയും അന്ത്യത്തിൽ 

ഹ്രീ ങ്കാരം യോജിപ്പികയാണെങ്കിൽ ,അല്ലയോ മാതാവേ 

നിന്തിരുവടിയുടെ നാമ മന്ത്രത്തിന്റെ അവയവങ്ങളായിത്തീരുന്നു 

***********************************************************************************************


സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൌ തവ മനോ-

ര്നിധായൈകേ നിത്യേ നിരവധിമഹാഭോഗരസികാഃ ।

ഭജംതി ത്വാം ചിംതാമണിഗുനനിബദ്ധാക്ഷവലയാഃ

ശിവാഗ്നൌ ജുഹ്വംതഃ സുരഭിഘൃതധാരാഹുതിശതൈഃ ॥ 33 ॥

 

അല്ലയോ ആദ്യന്തരഹിതയായ ദേവി ! മഹത്തായ ആനന്ദം 

അനുഭവിച്ചു രസിച്ചു കൊണ്ടിരിക്കുന്ന വരും ചിന്താമണീ 

കൊണ്ടുണ്ടാക്കപ്പെട്ട ജപമാലധരിച്ചിരിക്കുന്നവയുമായ

ചില മഹാന്മാർ നിന്തിയുവടിയുടെ  മന്ത്രത്തിന്റെ തുടക്കത്തിൽ 

സ്മരൻ ,യോനി ,ലക്ഷ്മി എന്നിവയാൽ സൂചിപ്പിക്കപ്പെട്ടതായ 

ഐ൦ ,ഹ്രീ ,ശ്രീ൦ എന്നീ ബീജാക്ഷരങ്ങളെ ചേർത്തുകൊണ്ട് 

കാമധേനുവിന്റെ നെയ്യ് കൊണ്ട് ശിവാഗ്നിയിൽ 

നൂറുകണക്കിന് ആഹുതി ചെയ്തു കൊണ്ട് നിന്തിരുവടിയെ ഭജിക്കുന്നു 

*************************************************************************************************

ശരീരം ത്വം ശംഭോഃ ശശിമിഹിരവക്ഷോരുഹയുഗം

തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘമ് ।

അതശ്ശേഷശ്ശേഷീത്യയമുഭയസാധാരണതയാ

സ്ഥിതഃ സംബംധോ വാം സമരസപരാനംദപരയോഃ ॥ 34 ॥


അല്ലയോ ദേവി! സൂര്യചന്ദ്രന്മാർ  സ്തനങ്ങളായുള്ള 

ശംഭുവിന്റെ ശരീരം അവിടുന്നു ,അവിടുത്തെ അനവദ്യമായുള്ള 

ശരീരം ശിവന്റെയുമാണെന്നു ഞാനറിയുന്നു അതുകൊണ്ട് 

ശിവശക്തിസ്വരൂപികളായ നിങ്ങൾക്കു രണ്ടു പേർക്കും 

ശേഷ ,ശേഷീ സംബന്ധം ഒരുപോലെ ബാധകമായതിനാൽ 

സമരസതയെ പ്രാപിക്കുന്നുവല്ലോ ദേവി 

**********************************************************************************

മനസ്ത്വം വ്യോമ ത്വം മരുദസി മരുത്സാരഥിരസി

ത്വമാപസ്ത്വം ഭൂമിസ്ത്വയി പരിണതായാം ന ഹി പരമ് ।

ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ

ചിദാനംദാകാരം ശിവയുവതി ഭാവേന ബിഭൃഷേ ॥ 35 ॥


അല്ലയോ ദേവി !മനസ്സും ആകാശവും വായുവും അഗ്നിയും 

ജലവും പൃഥിവിയും എല്ലാം അവിടുന്നു തന്നെ 

നിന്നിൽ നിന്നന്യമായിയാതൊന്നും തന്നെയില്ല തന്നെ 

സ്വയം ഈ പ്രപഞ്ചാകാരമായി പരിണമിപ്പിക്കുതിന് 

വേണ്ടിയാണല്ലോ അവിടുന്നു ശിവപത്നീ  ഭാവേന

ചിദാനന്ദ രൂപത്തെ ധരിക്കുന്നത് , അംബികേ ദേവി തുണ 

******************************************************************************

100 / 5 = 20 , / 20 

ജീ ആർ കവിയൂർ 

26 .05 .2021 .

 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ