ഓർമ്മയുടെ തുരുത്തിൽ

 ഓർമ്മയുടെ തുരുത്തിൽ 


നോവിൻ പുറമ്പോക്കിൽ 

ആർക്കും വേണ്ടാതെ 

കുടികിടപ്പു കിടക്കും 

ഓർമ്മയുടെ തുരുത്തിൽ 


നിന്റെ അധരങ്ങൾ 

മധുരം നിറച്ച ആയുധം

എന്നെ വല്ലാതെ 

കീഴടക്കുന്നു സത്യം 


ഇളകും മിഴികൾ 

അനുഭൂതി പൂക്കുന്ന 

സുന്ദരമായ മുഖമൊരു 

മൗനമാർന്ന ആശ നൽകുന്നു  ..!!


ചന്ദ്രകിരണങ്ങളുടെ തിളക്കത്തിൽ 

നനവാർന്ന നയനങ്ങൾ 

എന്തോ എന്നോട് പറയുന്നുണ്ട് 

അറിയാൻ ആയുന്നു മനം 


പുൽമേടകളിലൂടെ  

ഇളം തെന്നലുകൾ 

പിന്തുടരും അവളുടെ 

ഗന്ധമാർന്ന ഒറ്റയടി പാതകളും   


നോവിൻ പുറമ്പോക്കിൽ 

ആർക്കും വേണ്ടാതെ 

കുടികിടപ്പു കിടക്കും 

ഓർമ്മയുടെ തുരുത്തിൽ 


ജീ ആർ കവിയൂർ 

15 .05 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ