അറിയില്ലയെനിക്ക്

 അറിയില്ലയെനിക്ക് 



എനിക്കറിയില്ല നിന്നോടെനിക്കു 

എത്ര അധികം ഇഷ്ടമുണ്ടെന്നോ 

അറിയുന്നതൊന്നു മാത്രം സത്യം 

നീയില്ലാതെ കഴിയുവാനാവുകയില്ല 


കേട്ടിരിക്കുന്നു പലരും പറയുന്നത് 

അകലുന്നതിൻ വേദന ഒട്ടുമേ 

സഹിക്കുവാനാവുന്നില്ല വിരഹമേ  

എനിക്ക് ഓരോ ദിനവും വർഷങ്ങൾ പോലെ 


അറിയില്ല ഇനിയെത്രനാൾ നിനക്കായ് 

വേഴാമ്പൽ മാനസനായി കഴിയണം 

എന്നാലൊന്നു മാത്രമറിയാമെനിക്ക് 

എത്രമാത്രം നിന്നെ സ്നേഹിക്കുന്നെന്ന് 


നിന്നെ വേറെ ആരെങ്കിലും നോക്കുകിൽ 

എരിയുന്നെൻ ഹൃദയധമനികൾ സഖി 

എന്ത് പാടുപെട്ടാണ് മനസ്സിനെ 

പറഞ്ഞു മനസ്സിലാക്കുക പ്രിയതേ 


നിനക്കറിവതുണ്ടോ ഞാനെങ്ങനെ 

എന്നെ തന്നെ എങ്ങിനെ പറഞ്ഞു 

മനസ്സിലാക്കുന്നതെന്നോ സഖിയേ 

അത്രമേൽ നിന്നെ പ്രണയിക്കുന്നെന്ന്  


ജീ ആർ കവിയൂർ 

18 .05 .2021 



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ