ദൂരമെത്ര താണ്ടണം

 ദൂരമെത്ര താണ്ടണം 



ആളൊഴിഞ്ഞൊരീ പാതകൾ 

ആരവങ്ങലൊടുങ്ങിയ മൂകത 

ആരൊക്കയോ അധികാരത്തിൻ 

ആർത്തി പൂണ്ടു വിരൽ ചൂണ്ടുന്നു 


മഷിയുങ്ങി മാഞ്ഞു തുടങ്ങിയ 

ചുണ്ടടാണി വിരൽനഖം മെല്ലെ 

കടിച്ചു തുപ്പി ആരോടെന്നറിയാത്ത 

അമർഷം തീർത്തു സൗജന്യമായി 


കിട്ടുന്നവയുടെ പിന്നാലെ പാഞ്ഞു 

മുഖം മനസ്സിന്റെ കണ്ണാടിയെന്നു കരുതി 

നോക്കുവാനില്ലിന്നു മറച്ചു നടക്കുന്നു 

നല്ലതും കെട്ടവരും തിരിച്ചറിവുകളുടെ 

കാലം ഇനി എത്ര ദൂരം താണ്ടണം 


ആളൊഴിഞ്ഞൊരീ പാതകൾ 

ആരവങ്ങലൊടുങ്ങിയ മൂകത 

ആരൊക്കയോ അധികാരത്തിൻ 

ആർത്തി പൂണ്ടു വിരൽ ചൂണ്ടുന്നു 



ജീ ആർ കവിയൂർ 

21 .05 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ