അവളെൻ കനവ്

 അവളെൻ കനിവ്


മൗനരാഗമനുരാഗവർണ്ണം 

വാസന്ത ചന്ദ്രികായാമങ്ങളിൽ

സ്വപ്‍ന തൂവലുകളാൽ പറന്നിറങ്ങി

മോഹം നെഞ്ചിൻ മിടിപ്പേറ്റി 


പുഴയൊഴുകി അഴക് വിരിയിച്ച്

ഇരു കരയിൽ പൂത്തുമ്പികൾ

വട്ടമിട്ടു പറന്നു പുഞ്ചിരി 

പൂവിനെ വലംവച്ചു മെല്ലെ 


കാറ്റ് മൂളി കിന്നാരം 

ബാസുരി ഏറ്റു പാടി

കുയിൽ പാടിയാലോലം 

നിദ്രയില്ലാ രാവിൽ മൗനം മുടച്ചു 


മൊഴികൾ വിറപൂണ്ടു നിറഞ്ഞു 

മിഴികളിൽ ലവണ മഴ പൊഴിഞ്ഞു

വിരഹം തണൽ തേടിയലഞ്ഞു

കരഞ്ഞു തീർത്തക്ഷരങ്ങൾ 


പടർന്നു ആശ്വാസ വിശ്വാസമായി

ഔഷധമെന്നോണം മൊഴിഞ്ഞയവൾ

ജനിമൃതികൾക്കിടയിൽ വിരിഞ്ഞൊരു

പ്രതാശയുടെ നാളമായി കിനിഞ്ഞു കവിത


ജീ ആർ കവിയൂർ

31.05.2021


 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ