കണ്ണനുറങ്ങിയല്ലോ

 കണ്ണനുറങ്ങിയല്ലോ 



കാലൊച്ച പോലും 

കേൾപ്പിക്കാതെ പോകണേ 

കണ്ണനുറങ്ങിയല്ലോ 

മണി വർണ്ണനുറങ്ങിയല്ലോ 


അമ്മയശോദയുടെ അരികിൽ 

മെല്ലെ താരാട്ടുകേട്ടു 

മടിത്തട്ടിലായി തലോടലേറ്റു 

എൻ കണ്ണനുറങ്ങിയല്ലോ 


പുലർകാലത്തു വന്നിനി 

വിളിക്കുക കൂട്ടരേ 

കണ്ണനുറങ്ങിയല്ലോ 

മണി വർണ്ണനുറങ്ങിയല്ലോ 


ഗോകുലമാകെ ഉറങ്ങിയല്ലോ 

ഗോവിന്ദാ നിൻ വരവ് കാത്ത് 

പുല്ലാം കുഴൽ വിളിക്കായ്  

ഗോക്കളുറങ്ങാതെ കാത്തിരുന്നു 


കാലൊച്ച പോലും 

കേൾപ്പിക്കാതെ പോകണേ 

കണ്ണനുറങ്ങിയല്ലോ 

മണി വർണ്ണനുറങ്ങിയല്ലോ 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ