സൗന്ദര്യ ലഹരി - ശത ദളങ്ങൾ -8

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -8 

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം

പരം ശംഭും വംദേ പരിമിലിതപാര്ശ്വം പരചിതാ ।

യമാരാധ്യന് ഭക്ത്യാ രവിശശിശുചീനാമവിഷയേ

നിരാലോകേഽലോകേ നിവസതി ഹി ഭാലോകഭുവനേ ॥ 36 ॥


അല്ലയോ ദേവി ! അവിടുത്തെ ആജ്ഞാ ചക്രത്തിലിരിക്കുന്നവനും 

കോടി സൂര്യ ചന്ദ്രന്മാരുടെ പ്രഭയുള്ളവനും  പരയായി ചിച്ഛക്തിയോടു കൂടിയവനുമായ 

പരമശിവനെ  ഞാൻ വന്ദിക്കുന്നു ആ പരമശിവനെ ഭക്തിയോടെ ആരാധിക്കുന്നവൻ 

സൂര്യൻ , ചന്ദ്രൻ ,അഗ്നി എന്നിവക്ക് വിഷയമല്ലാത്തതുംമറ്റൊന്നിനാലും

പ്രകാശിക്കപ്പെടാത്തതും ചന്ദികാമയവുമായ ലോകത്തിൽ നിവസിക്കുന്നു 

*********************************************************************************************************

വിശുദ്ധൌ തേ ശുദ്ധസ്ഫടികവിശദം വ്യോമജനകം

ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാമ് ।

യയോഃ കാംത്യാ യാംത്യാഃ ശശികിരണസാരൂപ്യസരണേ-

വിധൂതാംതര്ധ്വാംതാ വിലസതി ചകോരീവ ജഗതീ ॥ 37 ॥


അല്ലയോ ദേവി ! അവിടുത്തെ വിശുദ്ധി ചക്രത്തിൽ ശുദ്ധ സ്പടികം പോലെ 

നിർമ്മലനായും ആകാശ തത്വത്തിന്റെ ജനയിതാവുമിരിക്കുന്ന ശിവനെയും 

സർവ്വഥാ ശിവന് സമയായ  ദേവിയെ ഞാൻ ഭജിക്കുന്നു 

ഇവൾ നിന്നുദ്ഗമിക്കുന്ന ചന്ദ്രന്റെ കിരണങ്ങൾ പോലെയുള്ള കാന്തിയാൽ 

ചന്ദ്രകിരണങ്ങളാൽ സന്തുഷ്ടയാകുന്ന ഒരു ചകോരിയെപ്പോലെയീ  

ജഗത്തു മുഴുവൻ അജ്ഞാനാന്ധകാരത്തിൽ നിന്ന് മുക്തമായി സന്തോഷിച്ചു ഉല്ലസിക്കുന്നു 

************************************************************************************************************

സമുന്മീലത് സംവിത് കമലമകരംദൈകരസികം

ഭജേ ഹംസദ്വംദ്വം കിമപി മഹതാം മാനസചരമ് ।

യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതി-

ര്യദാദത്തേ ദോഷാദ് ഗുണമഖിലമദ്ഭ്യഃ പയ ഇവ ॥ 38 ॥


അല്ലയോ ദേവി ! വിടർന്ന  ജ്ഞാനകമലത്തിലെ പൂന്തേൻ മാത്രം നുകരുകയും 

അസംഖ്യം മഹത്തുക്കളുടെ മാനസ സരസ്സിൽ വിഹരിക്കുകയും വെള്ളത്തിൽ 

നിന്നു പാലിനെ എന്ന പോലെ ദോഷങ്ങളിൽ നിന്നും ഗുണങ്ങളെയെല്ലാം 

വേർ തിരിച്ചെടുക്കുകയും ചെയ്യുന്ന ആരുടെ പരസ്പര സംവാദമാണോ 

പതിനെട്ടു വിദ്യകളായി പരിണമിച്ചിരിക്കുന്നത് ആ ഹംസമിഥുനത്തിനെ  ഞാൻ വന്ദിക്കുന്നു 

****************************************************************************************************************

തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം

തമീഡേ സംവര്തം ജനനി മഹതീം താം ച സമയാമ് ।

യദാലോകേ ലോകാന് ദഹതി മഹതി ക്രോധകലിതേ

ദയാര്ദ്രാ യാ ദൃഷ്ടിഃ ശിശിരമുപചാരം രചയതി ॥ 39 ॥


അല്ലയോ ജഗജ്ജനനി ! അവിടുത്തെ 

സ്വാധിഷ്ഠാന ചക്രത്തിൽ അഗ്നി തത്വത്തിന് 

അധിഷ്ഠാനമായിരിക്കുന്നവനും തന്റെ അത്യുഗ്രമായ 

ക്രോധത്തോടെയുള്ളവനുമായ കാലാഗ്നി രുദ്രനേയും 

തന്റെ ദയാർദ്രദൃഷ്ടി കൊണ്ട് മാത്രം ആലോകങ്ങൾക്കെല്ലാം 

ശീതോപചാരം ചെയ്യുന്ന മഹതിയായ സമയേയും ഞാൻ സദാ ആരാധിക്കുന്നു 

*****************************************************************************************

തടിത്ത്വംതം ശക്ത്യാ തിമിരപരിപംഥിഫുരണയാ

സ്ഫുരന്നാനാരത്നാഭരണപരിണദ്ധേംദ്രധനുഷമ് ।

തവ ശ്യാമം മേഘം കമപി മണിപൂരൈകശരണം

നിഷേവേ വര്ഷംതം ഹരമിഹിരതപ്തം ത്രിഭുവനമ് ॥ 40 ॥


അല്ലയോ ദേവി ! അന്ധകാരത്തെയകറ്റുന്ന മിന്നൽക്കൊടിയുടെ 

രൂപത്തിലുള്ള ശക്തിയോടു കൂടിയതും നാനാവിധത്തിലുള്ള 

രത്‌നാഭാരണങ്ങളാൽ നിർമ്മിതമായ മഴവില്ലോട് കൂടിയതും 

അവിടുത്തെ  മണിപൂര ചക്രത്തിൽ സദാ നിവസിക്കുന്നതും 

സംഹാര രുദ്രനാകുന്ന സൂര്യനാൽ തപിപ്പിക്കപ്പെട്ട 

മൂന്നു ലോകങ്ങളെയും മഴയാൽ തണുപ്പിക്കുന്നവനും മായ 

കാർമേഘത്തിനെ ഞാൻ ഭജിക്കുന്നേൻ   ജഗ്താബികേ  .

*****************************************************************

100 / 5 = 20 , 8 / 20 

ജീ ആർ കവിയൂർ 

27.05 .2021 .





Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ