സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 4

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 4  

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


കവീംദ്രാണാം ചേതഃകമലവനബാലാതപരുചിം

ഭജംതേ യേ സംതഃ കതിചിദരുണാമേവ ഭവതീമ് ।

വിരിംചിപ്രേയസ്യാസ്തരുണതരശ‍ഋംഗാരലഹരീ-

ഗഭീരാഭിര്വാഗ്ഭിര്വിദധതി സതാം രംജനമമീ ॥ 16 ॥


അല്ലയോ ദേവി ! കവി ശ്രേഷ്ഠന്മാരുടെ മനസ്സുകളാകുന്ന 

താമരക്കൂട്ടത്തിന് ഉദയ സൂര്യപ്രഭ പോലെ ആയവളും 

അരുണയെന്നറിയപ്പെടുന്നവളുമായവളേ ഭജിപ്പവർ 

സരസ്വതി ദേവിയുടെ താരുണ്യത്തോടു കൂടിയ ശ്രുംഗാര പ്രവാഹത്താൽ 

ഗംഭീങ്ങളായ വചസ്സുകളാൽ സഹൃദയ ഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുന്നുവല്ലോ അമ്മേ 

****************************************************************************************************

സവിത്രീഭിര്വാചാം ശശിമണിശിലാഭംഗരുചിഭിഃ

വശിന്യാദ്യാഭിസ്ത്വാം സഹ ജനനി സംചിംതയതി യഃ ।

സ കര്താ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ

വചോഭിര്വാഗ്ദേവീവദനകമലാമോദമധുരൈഃ ॥ 17 ॥


അല്ലയോ ദേവി ! ചന്ദകാന്ത മണി പോലെ ധവള 

വർണ്ണത്തോട് കൂടിയവരും , വാക്കുകളെ ജനിപ്പിക്കുന്ന 

വരുമായ വശിന്ന്യാഭി ദേവതകളോടോത്തുള്ള ദേവിയെ 

ധ്യാനിക്കുന്നവൻ മഹാകവിയുടെ വാഗ്വിലാസം പോലെ 

വാഗ്‌ദേവിയുടെ മുഖ കമല പരിമളത്താൽ അതിരുചികരങ്ങളായ

വാക്കുകൊണ്ടി കാവ്യങ്ങൾ രചിക്കുന്നവനായ് മാറുന്നുവല്ലോ ..

************************************************************************************

തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിഃ

ദിവം സര്വാമുര്വീമരുണിമനി മഗ്നാം സ്മരതി യഃ ।

ഭവംത്യസ്യ ത്രസ്യദ്വനഹരിണശാലീനനയനാഃ

സഹോര്വശ്യാ വശ്യാഃ കതി കതി ന ഗീര്വാണഗണികാഃ ॥ 18 ॥


അല്ലയോ ദേവി ! ഉദയ സൂര്യശോഭയാൽ ദേവിയുടെ 

ദേഹകാന്തി അരുണിമയിൽ മണ്ണും വിണ്ണും പൂർണ്ണമായി മുങ്ങിയതായി 

യാ ഞാനൊരുവൻ ഭാവന ചെയ്യുന്നുവോ അവൻ ഭീതി പൂണ്ട 

വന മാനുകളുടേതു പോലെ ശാലീനമായ നയങ്ങളുള്ള 

ഉർവ്വശി തുടങ്ങിയ അനേകം ദേവസ്ത്രീകൾ വശ്യകളായി തീരുന്നു  

********************************************************************************************

മുഖം ബിംദും കൃത്വാ കുചയുഗമധസ്തസ്യ തദധോ

ഹരാര്ധം ധ്യായേദ്യോ ഹരമഹിഷി തേ മന്മഥകലാമ് ।

സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതിലഘു

ത്രിലോകീമപ്യാശു ഭ്രമയതി രവീംദുസ്തനയുഗാമ് ॥ 19 ॥


അല്ലയോ ദേവി ! ശ്രീചക്രത്തിന്റെ  ബിന്ദുസ്ഥാനത്ത് 

മുഖവും അതി നിടയിൽ അവളുടെ സ്തനങ്ങളേയും 

അതിനും താഴെ ഹാരാർദ്ധത്തെയും ഈ സ്ഥാനങ്ങളിൽ 

അവിടുത്തെ മന്മഥ കലയെയും യാതൊരുവനാണോ 

ഭാവനചെയ്യുന്നത് അവനു ഉടനെതന്നെ ആ സ്ത്രീയെ 

ഭ്രമിപ്പിക്കുന്നുവെന്നത്  അത്യന്തം നിസ്സാരമാണ് ,അയാൾ

 സൂര്യ  ചന്ദ്രന്മാരാകുന്ന സ്ത്നങ്ങളോടുകൂടിയ  

ത്രിലോകിയായവളെ ഭ്രമിക്കുന്നു വേഗം  

****************************************************************************

കിരംതീമംഗേഭ്യഃ കിരണനികുരംബാമൃതരസം

ഹൃദി ത്വാമാധത്തേ ഹിമകരശിലാമൂര്തിമിവ യഃ ।

സ സര്പാണാം ദര്പം ശമയതി ശകുംതാധിപ ഇവ

ജ്വരപ്ലുഷ്ടാന് ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ ॥ 20 ॥


അല്ലയോ ദേവി ! തന്റെ കാന്തി  സമൂഹത്തിൽ നിന്നുണ്ടായ 

അമൃത രസത്തെ ഓരോ അവയവങ്ങളിലൂടെയും വർഷിക്കുന്നവളും 

ചന്ദ്രകാന്തമണി കൊണ്ട് നിർമ്മിക്കപ്പെട്ട വിഗ്രഹരൂപിയും ദേവി 

യാതൊരുവൻ തൻ ഹൃദയ ധ്യാനം നടത്തുന്നുവോ അവൻ 

ഗരുഡനെപ്പോലെ സർപ്പങ്ങളുടെ ഗർവ്വ് ശമിപ്പിക്കുകയും 

ജ്വരപീഢിതരേ  അമൃതം വർഷിക്കുന്ന സിരയോടു കൂടിയ 

നോട്ടത്താൽ സുഖിപ്പിക്കുകയും ചെയ്യുന്നുവല്ലോ 

**************************************************************************

100 / 5 = 20 , 4  / 20 

ജീ ആർ കവിയൂർ 

23 .05.2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “