പ്രണയമെന്ന നൊസ്സ്

 പ്രണയമെന്ന നൊസ്സ് 




രണ്ടു കണ്ണുകളിൽ തിളക്കംമാത്രം 

കണ്ടു കരുതലുകളുടെ ദീപമായി

ഇരുളിന്റെ നോവകറ്റും പ്രതികരണം 

വിരഹത്തിന്റെ തുരുത്തുകളിൽ 


തൊട്ടകലുന്ന പ്രതീക്ഷയുടെ 

ചെറു നാമ്പുകൾ പടർന്നു 

കയറുന്നു സിരകളിൽ

അനുഭൂതിയുടെ പരിരംഭണ സുഖം


മഴയുടെ താളലയം കുളിർ പകരുന്നു 

നീയെന്ന കമ്പളം പുതക്കുവാൻ

മനം തുടിക്കുന്നുവല്ലോ

ചക്രവാളത്തെ മറക്കുന്ന മഴ മേഘങ്ങൾ


കാണുന്നതൊക്കെ 

നടക്കാത്ത സ്വപ്നങ്ങളോ

ഈ പ്രണയ ബീജം ആരാണോ 

എന്നിൽ കിളിപ്പിച്ചതറിയില്ല 


കണ്ണുകളിൽ ഈറൻ പടരുന്നു

ചുണ്ടുകൾ വിതുമ്പുന്നു

വിരലുകൾ വിറക്കുന്നു

മനസ്സിന്റെ വിങ്ങലുകൾ


കാണാതെ കാണുന്ന 

തൊടാതെ തൊടുന്ന 

മിണ്ടാതെ മിണ്ടുന്ന 

പ്രണയമെന്ന നൊസ്സ്


ജീ ആർ കവിയൂർ 

16 .05 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ