എൻ പ്രിയനേ

എൻ പ്രിയനേ 

നീയില്ലാതെ ജീവിതത്തിൽ പിരിമുറുക്കങ്ങളില്ല 

എന്നാലോ നീ ഇല്ലാതെ ജീവിതമെത്ര  ദുഷ്കരം 

നിന്റെ ചുവടുകളെ പിന്തുടർന്നെങ്കിലെയുള്ളൂ 

ദൂരെ ദൂരെ നമുക്കൊരു കൂട് കുട്ടാനാവുകയുള്ളല്ലോ 

നീ ഉണ്ടെങ്കിലേതു പ്രതിസന്ധികളും തരണം ചെയ്യാമല്ലോ 

എൻ ആശ്രയം നിന്റെ തണലും 

അത് നൽകും സുരക്ഷിതത്വവും 

ഇല്ല നിറയില്ല മിഴികളിൽ പ്രളയം 

ഇല്ല ശിശിര കുളിരലപോലുമേശില്ല 

നീയില്ലാതെ ഇല്ല ജീവിതം പ്രിയനേ  

അതേ നീ പറയുകിലിന്നു നിലാവ് മറയില്ല 

ചന്ദ്രകാന്തത്തിൻ പ്രഭ വിട്ടകലില്ല നമ്മേ 

ദിനരാത്രങ്ങൾ നമുക്കായി കാത്തിരിക്കും 

ഋതുക്കൾ നമ്മുടെ ചൊൽപ്പടിക്കനുസരിക്കും 

ജന്മജന്മാന്തരം പോയാലുമറിയില്ല പ്രിയനേ 

നീയില്ലാതെ ജീവിതത്തിൽ പിരിമുറുക്കങ്ങളില്ല 

എന്നാലോ നീ ഇല്ലാതെ ജീവിതമെത്ര  ദുഷ്കരം 

നിന്റെ ചുവടുകളെ പിന്തുടർന്നെങ്കിലെയുള്ളൂ 

ദൂരെ ദൂരെ നമുക്കൊരു കൂട് കുട്ടാനാവുകയുള്ളല്ലോ 

നീ ഉണ്ടെങ്കിലേതു പ്രതിസന്ധികളും തരണം ചെയ്യാമല്ലോ 

ജീ ആർ കവിയൂർ

12 .05 .2021 

Comments