പുനർജനിക്കാം - ഗസൽ

 പുനർജനിക്കാം - ഗസൽ 


ഉറങ്ങാത്ത രാവുകൾ 

ഉണരുന്ന ഓർമ്മകൾ 

അത് നൽകുന്ന സുഖവും 

തിരികെ വരാത്ത ദിനങ്ങളും 


ഇന്നും കടം കൊണ്ടാലുമാ  

ചില്ലമേൽ ചേക്കേറാൻ 

മധുര നോവുകൾ നുകരാൻ 

കൊതിക്കുന്നുവല്ലോ മനം 


ജനിമൃതികൾക്കിടയിൽ 

ഇനിയും വരികയില്ലല്ലോ 

ജന്മങ്ങൾ ഇനിയും ഉണ്ടാവുമോ 

ആ സുദിനങ്ങളൊക്കെയെങ്കിൽ 


ഉറങ്ങി ഉണരാം ഉഷസ്സിൻ 

പൊൻ കിരണങ്ങൾ

വരുമ്പോഴേക്കും പിറക്കാം

സ്വാർഗ്ഗത്തിൽ  പ്രിയതേ 


ജീ ആർ കവിയൂർ 

16 .05 .2021 






 







Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ