ഉണ്മയെന്ന വെണ്മ

 ഉള്ളിന്റെ ഉള്ളിൽ 

ഉണ്ടന്നറിഞ്ഞു 

ഉൾപ്പുളകം കൊള്ളുന്നു 


ഉഴറും മനസ്സിന്നാശ്വാസം 

ഉടലിനൊരാനനന്ദം 

ഉമയും രമയും നിന്നിൽ 


ഉണർന്നു കാണുന്നു 

ഉന്നം നടത്തി 

ഉയരങ്ങളിലെത്താനാഗ്രഹം  


ഉദ്വേഗമില്ലിനി ഒട്ടുമേ 

ഉഷസ്സു ഉന്മേഷം നല്കുന്നുവല്ലോ 

ഉദകം പോലും സ്വഗ്ഗമെന്നു തോന്നുന്നു 


ജീ ആർ കവിയൂർ 

05 .05 .2021  



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ