സൗന്ദര്യ ലഹരി - ശത ദളങ്ങൾ -10
സൗന്ദര്യ ലഹരി - ശത ദളങ്ങൾ -10
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു
ലലാടം ലാവണ്യദ്യുതിവിമലമാഭാതി തവ യ-
ദ്ദ്വിതീയം തന്മന്യേ മകുടഘടിതം ചംദ്രശകലമ് ।
വിപര്യാസന്യാസാദുഭയമപി സംഭൂയ ച മിഥഃ
സുധാലേപസ്യൂതിഃ പരിണമതി രാകാഹിമകരഃ ॥ 46 ॥
അല്ലയോ ദേവി ! സൗന്ദര്യകാന്തിയുടെ വിശുദ്ധി പൂണ്ടു
ശോഭിക്കുന്ന അവിടുത്തെ നെറ്റിത്തടം അവിടുന്ന്
കിരീടത്തിലണിഞ്ഞ രണ്ടാമത്തെ ചന്ദ്രക്കലയാണെന്ന്
എനിക്ക് തോന്നുന്നു തിരിച്ചു വെച്ചാൽ രണ്ടും കൂടിച്ചേർന്ന്
സുധാരാസം വഴിയുന്ന പൂർണ്ണചന്ദ്രനായി പരിണമിക്കുന്നു
************************************************************************************
ഭ്രുവൌ ഭുഗ്നേ കിംചിദ്ഭുവനഭയഭംഗവ്യസനിനി
ത്വദീയേ നേത്രാഭ്യാം മധുകരരുചിഭ്യാം ധൃതഗുണമ് ।
ധനുര്മന്യേ സവ്യേതരകരഗൃഹീതം രതിപതേഃ
പ്രകോഷ്ഠേ മുഷ്ടൌ ച സ്ഥഗയതി നിഗൂഢാംതരമുമേ ॥ 47 ॥
ഈ ലോകത്തിലെ എല്ലാ ജീവികളുടെയും ഭയത്തെ നീക്കുന്നതിൽ
വ്യഗ്രയായ അല്ലയോ ഉമേ !നിന്തിരുവടിയുടെ തെല്ലുവളഞ്ഞു
ചേർന്നിരിക്കുന്ന പുരികക്കൊടികൾ കരിവണ്ടുകളെപ്പോലെ
കാന്തിയുറ്റ കണ്ണുകളാകുന്ന ഞാണോടുകൂടിയതും
കാമദേവൻ തന്റെ വലതു കൈയ്യിൽ ധരിച്ചിരിക്കുന്നതും
അവിടുത്തെ നാസാദണ്ഡമാകുന്ന മുഷ്ടിയാൽ മദ്ധ്യഭാഗം
മറക്കപ്പെട്ടതുമായ കാമന്റെ വില്ലാണെന്ന് എനിക്ക് തോന്നുന്നു
*******************************************************
അഹഃ സൂതേ സവ്യം തവ നയനമര്കാത്മകതയാ
ത്രിയാമാം വാമം തേ സൃജതി രജനീനായകതയാ ।
തൃതീയാ തേ ദൃഷ്ടിര്ദരദലിതഹേമാംബുജരുചിഃ
സമാധത്തേ സംധ്യാം ദിവസനിശയോരംതരചരീമ് ॥ 48 ॥
അല്ലയോ ദേവി ! അവിടുത്തെ വലതു കണ്ണ് സൂര്യാത്മകനായി പകലും
ഇടതു കണ്ണ് ചന്ദ്രാത്മനായി രാത്രിയും സൃഷ്ടിക്കുന്നു . തെല്ലു വിടർന്നിരിക്കുന്ന
സ്വർണ്ണത്താമരപ്പൂ പോലെയുള്ള മൂന്നാം കണ്ണാകട്ടെ പകലിനും രാത്രിയ്ക്കുമിടയുള്ള
സന്ധ്യയെ സൃഷ്ടിക്കുകയും ചെയ്യുന്നു .
************************************************************************
വിശാലാ കല്യാണീ സ്ഫുടരുചിരയോധ്യാ കുവലയൈഃ
കൃപാധാരാധാരാ കിമപി മധുരാഭോഗവതികാ ।
അവംതീ ദൃഷ്ടിസ്തേ ബഹുനഗരവിസ്താരവിജയാ
ധ്രുവം തത്തന്നാമവ്യവഹരണയോഗ്യാ വിജയതേ ॥ 49 ॥
അല്ലയോ ദേവി ! അവിടുത്തെ ദൃഷ്ടി വിസ്താരമുള്ളതും സ്പടികകാന്തിയാൽ
മംഗളകരവും കരികൂവളപ്പൂക്കൾക്കു പോലും വെല്ലുവാനാത്തതും
കാരുണ്യ പ്രവാഹത്തിനാധാരവും അത്വാന്തം മധുര പൂർണ്ണവും നീണ്ടതും
രക്ഷിക്കുന്നതും അവന്തീ എന്ന പേരുകളുള്ള നഗരങ്ങല്ലാം കൊണ്ട്
അറിയപ്പെടാൻ നിശ്ചയമായും യോഗ്യയുമാണ് അങ്ങനെയുള്ള
അവിടുത്തെ ദൃഷ്ടി സദാ വിജയിക്കട്ടെ
**********************************************************
കവീനാം സംദര്ഭസ്തബകമകരംദൈകരസികം
കടാക്ഷവ്യാക്ഷേപഭ്രമരകലഭൌ കര്ണയുഗലമ് ।
അമുംചംതൌ ദൃഷ്ട്വാ തവ നവരസാസ്വാദതരലാ-
വസൂയാസംസര്ഗാദലികനയനം കിംചിദരുണമ് ॥ 50 ॥
അല്ലയോ ദേവി ! കടാക്ഷിക്കുന്നവാനെന്ന വ്യാജേന ,
കവികളുടെ കാവ്യ രചനകളാകുന്ന പൂങ്കുലകളിലെ
തേനുണ്ണുന്നതിൽ മാത്രം രസിച്ചിരിക്കുന്ന അവിടുത്തെ കാതുകളെ
വിട്ടുപിരിയാതെ ,അവയോട് ചേർന്നിരുന്ന് നവരസങ്ങളാകുന്ന
ചെറു വണ്ടുകളെ കണ്ടിട്ട് അസൂയ ബാധിച്ചു അവിടുത്തെ
നെറ്റിത്തടത്തിലുള്ള മൂന്നാം കണ്ണ് തെല്ല് അരുണ വർണ്ണമായിതീർന്നിരിക്കുന്നു
*****************************************************************************
100 / 5 = 20 ,10 / 20
ജീ ആർ കവിയൂർ
29 .05 .2021 .
Comments