നീ എന്ന താളം
നീ എന്ന താളം
നാദമാണ് നീ യെൻ
ഹൃദയതാളമാണ് നീ
ഓരോ ചലങ്ങളിലും
നോപുര ധ്വനികളിലും
ആദിനാദം മുഴങ്ങി
ശിവന്റെ ശക്തമായ
ചലനത്താൽ 'ത' യും
പാർവതിയുടെ
ലാസ്യനടനത്താൽ 'ല' യും
മുഴങ്ങി ശബ്ദം താളം
ശിവഡമരുകത്തിൽ നിന്നും
ഉതിർന്നാറു അംഗങ്ങങ്ങൾ
ലഘു ,ധൃതം ,അനധൃതം
ഗുരു ,പ്ലുതം ,കാകപാദം
ആദിതാളം മുഴങ്ങി കാതിൽ
ത ,
തി ,
തോം ,
നം
ത , കിട
തി , കിട
തോം , കിട
നം , കിട
ത ,,, കി ട ത ക
തി ,,, കി ട ത ക
തോം ,,, കി ട ത ക
നം ,,, കി ട ത ക
ത , കിട കിട തക
തി , കിട കിട തക
തോം , കിട കിട തക
നം , കിട കിട തക
പ്രാണനിൽ ധ്വനിക്കുന്നു
പ്രണയ പ്രവാഹം
പ്രതിധ്വനിക്കുന്നെങ്ങും
പ്രണവാകാരം സംഗീതം
നാദമാണ് നീ യെൻ
ഹൃദയതാളമാണ് നീ
ഓരോ ചലങ്ങളിലും
നീ നീ നീ മാത്രം
ജീ ആർ കവിയൂർ
30 .05 .2021
Comments