നീ അറിയുമോ

 നീ അറിയുമോ 



നീ അറിയുമോ  പ്രിയതേ 

എൻ നെഞ്ചിൽ മിടിക്കും 


ഹൃദയതാളത്തിനൊപ്പം 

മനസ്സിൽ വിരിഞ്ഞൊയിരം 


പ്രണയ പുഷപങ്ങളുടെ നറുമണം

വ്രണത വികാരങ്ങൾ വേട്ടയാടുന്നു 


ഇതല്ലോ നിൻ സമ്മാനമെൻ സ്നേഹത്തിനു 

ഈ നോവ് നീ തന്നെ തന്നെങ്കിൽ സാരമില്ല 


ആരാണ്  വിളിക്കുന്നതെന്നെ ഉന്മത്തനെന്നു 

നീ യാണ് അത് പറഞ്ഞതെങ്കിൽ സാരമില്ല 


നീ എന്താണ് തീരത്തു നിന്ന് കാണുന്നത് 

മുങ്ങി താഴും കപ്പലോ സാരമില്ല 


ആരാണ് നാളെ കാണുക ഇതൊക്കെ അറിയുക 

സാരമില്ല നീ എന്നെ  വിട്ടകന്നിന്നു പോകുകിൽ 


ജീ ആർ കവിയൂർ 

18 .05 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ