സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 6

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 6  

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


വിരിംചിഃ പംചത്വം വ്രജതി ഹരിരാപ്നോതി വിരതിം

വിനാശം കീനാശോ ഭജതി ധനദോ യാതി നിധനമ് ।

വിതംദ്രീ മാഹേംദ്രീ വിതതിരപി സംമീലിതദൃശാ

മഹാസംഹാരേഽസ്മിന് വിഹരതി സതി ത്വത്പതിരസൌ ॥ 26 ॥


അല്ലയോ ദേവി ! മഹാപ്രളയകാലത്ത് ബ്രഹ്മാവ് മരണമടയുന്നു 

വിഷ്ണുവും ,യമനും ,കുബേരനും നാശമടയുന്നു 

ജാഡ്യരഹിതരായ പതിനാലു മനുക്കളുടെ കൂട്ടവും 

അന്നേരം കണ്ണു ചിമ്മുന്നു എന്നാൽ അല്ലയോ സതീദേവി !

അവിടുത്തെ പതിയായ ശിവൻ മാത്രം മഹാപ്രളയകാലത്തും 

സ്വച്ഛന്ദം വിഹരിക്കുന്നുവല്ലോ ദേവി മഹാമായേ തുണ ..

*******************************************************************************

ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ

ഗതിഃ പ്രാദക്ഷിണ്യക്രമണമശനാദ്യാഹുതിവിധിഃ ।

പ്രണാമസ്സംവേശസ്സുഖമഖിലമാത്മാര്പണദൃശാ

സപര്യാപര്യായസ്തവ ഭവതു യന്മേ വിലസിതമ് ॥ 27 ॥


അല്ലയോ ദേവി ! ഞാൻ ആത്മാർപ്പണ ബുദ്ധ്യാ ചെയ്യുന്ന 

ജല്പനങ്ങൾ മന്ത്ര ജപമായും ,പ്രവൃത്തികളെല്ലാം മുദ്രാകാരണമായും 

സഞ്ചാരം നിന്തിരുവടിയുടെ പ്രദക്ഷിണമായും ആഹാരാദിക്രിയകൾ 

ആഹൂതിയായിട്ടും ,കിടപ്പ്  നമസ്ക്കാരമായിട്ടും തീരട്ടെ 

ഇപ്രകാരം എന്റെ എല്ലാ സുഖാനുഭങ്ങളും ,സകല ചേഷ്ടകളും 

അവിടുത്തേക്കുള്ള പൂജയായിത്തീരട്ടെ അമ്മേ ദേവി !!

************************************************************************************

സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം

വിപദ്യംതേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ ।

കരാലം യത്ക്ഷ്വേലം കബലിതവതഃ കാലകലനാ

ന ശംഭോസ്തന്മൂലം തവ ജനനി താടംകമഹിമാ ॥ 28 ॥


അല്ലയോ ദേവി ! ജരാ ,മരണം  എന്നീ മഹാഭയത്തെയകറ്റുന്ന 

അമൃത് ഭക്ഷിച്ചിട്ടും ബ്രഹ്മാവ് ,ഇന്ദ്രൻ തുടങ്ങിയ ദേവന്മാർ 

മരിക്കുക തന്നെ ചെയ്യുന്നു എന്നാൽ  കാളകൂട വിഷം 

ഭുജിച്ചിട്ടും ശിവൻ കാലത്തിനധീനനാകാത്തത് അവിടുത്തെ 

കർണ്ണഭരണങ്ങളുടെ മഹത്ത്വര കൊണ്ടല്ലോ അമ്മേ ഭഗവതി !!

*************************************************************************************

കിരീടം വൈരിംചം പരിഹര പുരഃ കൈടഭഭിദഃ

കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമുകുടമ് ।

പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം

ഭവസ്യാഭ്യുത്ഥാനേ തവ പരിജനോക്തിര്വിജയതേ ॥ 29 ॥

അല്ലയോ ദേവി ! നിന്തിരുവടിയെ ബ്രഹ്മാവ്  ,വിഷ്ണു ,ഇന്ദ്രൻ  എന്നിവർ 

പ്രണമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവിടുത്തെ ഭവനത്തിൽ 

വന്നെത്തിയ ശ്രീ പരമേശ്വരനെ കണ്ടു അവിടുന്നു പെട്ടന്ന് എഴുന്നേൽക്കുമ്പോൾ 

അവിടുത്തെ സേവകർ പറഞ്ഞു '' അവിടുത്തെ മുന്നിൽ തന്നെയുള്ള ബ്രഹ്മാവിന്റെ 

കിരീടത്തെ ഒഴിവാക്കിയാലും വിഷ്ണുവിന്റെ കഠിനമായ കിരീടത്തിൽ അവിടുന്നു 

കാൽ തട്ടി വീഴുന്നെന്നു  ഇന്ദ്രന്റെ കിരീടത്തെയും ഒഴിവാക്കണേ 

എന്നുള്ള വാക്കുകകൾ വിജയിക്കട്ടെ അമ്മേ ശ്രീദേവി ഭഗവതി തായേ 

************************************************************************************************

സ്വദേഹോദ്ഭൂതാഭിര്ഘൃണിഭിരണിമാദ്യാഭിരഭിതോ

നിഷേവ്യേ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ ।

കിമാശ്ചര്യം തസ്യ ത്രിനയനസമൃദ്ധിം തൃണയതോ

മഹാസംവര്താഗ്നിര്വിരചയതി നിരാജനവിധിമ് ॥ 30 ॥


അല്ലയോ ദേവി ! അവിടുത്തെ ശരീരത്തിൽ നിന്നുദ്ഭിച്ച 

കിരണങ്ങളായ അണിമാദി ദേവതകളാൽ പരിവൃതയായ

നിത്യമായ ദേവിയെ  സദാ ഭാവന ചെയ്യുന്നുവോ 

ഐശ്വര്യത്തിൽ പരമശിവനെയും തൃണവത് കരിക്കുന്നവൻ  

പ്രളയകാലാഗ്നി നീരാജനം ചെയ്യുന്നുവെങ്കിൽ അതിലെന്താണാശ്ചര്യം അമ്മേ ദേവി !

********************************************************************************

100 / 5 = 20 , 6   / 20 

ജീ ആർ കവിയൂർ 

25  .05.2021










Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “