കുടുബം

 കുടുബം 


കൂട്ടിയിമ്പമാർന്നു അവസാനം 

കൂട്ടിയിണക്കുകളുടെ കണ്ണികൾ 

കുഴമ്പിട്ടു ചവുട്ടി ചേർത്തും 

കുഴച്ചും കുഴിച്ചു മറിച്ചും 

കാലപ്പഴക്കത്തിൻ ഉരസലിൽ 

കറുപ്പൊക്കെ വെളുപ്പാക്കി വെടിപ്പാക്കി 

കോർത്തിണക്കി ഇഷ്ടാനിഷ്ടങ്ങൾ  

കൈവിട്ടുപോയ കൗമാര്യ മധുര നോവുകൾ 

കഷ്ടനഷടങ്ങളുടെ കണക്കുകൾ 

കൂട്ടികിഴിച്ചും ഹരിച്ചും ഗുണിച്ചും

കട്ടക്കലിപ്പുകൾക്കു മറയിട്ടു 

കലർപ്പില്ലാതെ കാണിച്ചു കൂട്ടുന്നു 

കുച്ചിപ്പുടിയും കഥകളിയും 

കോംഗോയും ഡിസ്കോയും 

കുലം  മുടിക്കാതെ 

കുലംകുത്തിയാവാതെ   

കണ്ണടച്ചു കണ്ടില്ലന്നു നടിച്ചു 

കുടിയാടുന്നു ഇമ്പമേന്നു ദിനവും  

കവിയൂരിലും തിരുവല്ലയുമായി കുടുബം 


ജീ ആർ കവിയൂർ 

10 .05 .2021 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “