നീയും ഞാനും

 നീയും ഞാനും 



ഞാനോ ദുഖിതനാണ് 

നീയും മൗനിയായ് 

കുറ്റമത് സത്യമായും   

സമയത്തിന്റെയല്ലോ  


അഴലതു  മിടിപ്പതു 

ഹൃദയത്തിലോ  

അറിയില്ലയെന്തേ 

ഹൃദയം പറയുന്നു 


ജീവിക്കുക ജീവിക്കുക 

അൽപ്പം അല്പമായ് താണ്ടാം 

തണൽ വിരിയിക്കും 

ജന്മജന്മാന്തര വഴികളിലൂടെ 



ഞാനറിയുന്നു ജീവിതം 

അല്ലൽ നിറഞ്ഞതല്ലേ 

അതിനൊരലപ്പമാശ്വാസം 

നീ എൻ്റെയും ഞാൻ നിന്റെയും 


എന്നിട്ടുമെന്തേ ആശകൾ 

നിറവേറാതെയിങ്ങനെ 

പരസ്പ്പരം തുടരുന്നു 

ഹൃദയാകലങ്ങൾ പ്രിയതേ 


ആധികളുടെ കരി മേഘങ്ങൾ 

അകലട്ടെ ഓർമ്മകൾ 

പെയ്യ്തിറങ്ങട്ടെ പോയ് പോയ 

സന്തോഷത്തിന് ദിനങ്ങൾ 


ഹൃദയം പറയുന്നതിനെ 

കേട്ടറിഞ്ഞു മുന്നേറാം 

പുഷ്പിക്കട്ടെ നാം നടന്ന 

പിന്നിലാവുള്ള രാവിലേക്കു 



ജീ ആർ കവിയൂർ 

13 .05 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “