എൻ കണ്ണാ

 എൻ കണ്ണാ 


കുളിർ നിലാവ് നിദ്രയായ്  

പ്രഭാത കിരണത്തിനുണർവായ് 

നീയെൻ രാധയായ് 

ഞാൻ നിൻ കണ്ണനായ് 

മാറുകിലെന്താനന്ദം  



വെണ്ണകട്ടുണ്ണിയായ് 

മണ്ണുവാരി തിന്നു

'അമ്മയശോദരക്കു ഈരേഴു

പതിനാലു ലോകം കാട്ടും 

അമ്പാടി പൈതലേ  


ഗോപികമാരുടെ തുകിലും 

വാരികൊണ്ടു അരയാലിൻ 

തുമ്പത്തിരുന്നു മുരളികയിൽ 

പ്രണയ ഗാനം പാടിയ കണ്ണാ 


അരമണി കിങ്ങിണി കിലുക്കി 

കായാമ്പു വർണ്ണ നീ നീങ്ങിടുമ്പോൾ ,

ഞങ്ങളെ കാലിടറാതെ

കർമ്മകാണ്ഡങ്ങളുടെ ഭാണ്ടവും പേറി 

കദനങ്ങളുടെ നോവുമായ് നീങ്ങുമ്പോൾ 

കാരമുള്ളേൽക്കാതെ കത്തിടെണേ 


കുളിർ നിലാവ് നിദ്രയായ്  

പ്രഭാത കിരണത്തിനുണർവായ് 

നീയെൻ രാധയായ് 

ഞാൻ നിൻ കണ്ണനായ് 

മാറുകിലെന്താനന്ദം  


ജീ ആർ കവിയൂർ 

05 .05 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ