നീയെന്ന ലഹരി

 നീയെന്ന ലഹരി 


മഴത്തുളികൾ വീണുടഞ്ഞ 

മൗനമേ നിൻ ചിലമ്പൊലി 

നീയെന്ന സ്വപ്നസ്പർശനത്താൽ 

കേട്ടുണർന്നോരൻ മധുര നോവ് 


ഹൃദയത്തിൻ മിടിപ്പുകൾ 

അക്ഷര കൂട്ടിന്നീണമായ് 

വർണ്ണമായ് സ്വരമായ് 

ശ്രുതി മീട്ടിയ അനുരാഗമായ് 


ബ്രാഹ്മിണിയായ് വൈഷ്ണവിയായ് 

മാഹേശ്വരിയായ് ശക്തിയായ് 

നിറയുന്നു ഉള്ളിന്റെ ഉള്ളിലായ് 

മെല്ലെ കമ്പനം കൊള്ളുന്നു 


ദേവീ ഭാവമായ് ഉണരുന്നു 

സൗന്ദര്യ ലഹരിയായ് 

പടരുന്നുവല്ലോ ആത്മാവിനു 

നൽകുന്നു അനന്താനന്ദാനുഭൂതി   


മഴത്തുളികൾ വീണുടഞ്ഞ 

മൗനമേ നിൻ ചിലമ്പൊലി 

നീയെന്ന സ്വപ്നസ്പർശനത്താൽ 

കേട്ടുണർന്നോരൻ മധുര നോവ് 


ജീ ആർ കവിയൂർ 

23 .05 .2021 




Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ