പറയുക പറയുക കൂട്ടുകാരി

 പറയുക പറയുക കൂട്ടുകാരി



മറഞ്ഞിരുന്നാലുമെൻ 

മനസ്സിൽ മായത്തൊരു 

മന്ദസ്മിതം തൂകി നിൽപ്പവളെ

മഴമേഘങ്ങൾക്കിടയിലോളിക്കും


നിലാവേ നിന്നെ

കാണാഞ്ഞിട്ടുയിതു 

പോലൊരു വ്യഥയുണ്ടോ

മൗനമാർന്ന കുയിലെ 


നീ എന്തേ പാടത്തതെന്തേ 

വിരഹം ഗ്രസിച്ചോ  

പൊന്മുളം തണ്ടേ നിന്നെ 

ചുംബിക്കും ശ്വാസമെന്തേ


നിലച്ചുവോ, കേൾക്കുന്നില്ല

നാദം കാതിനു 

പിയൂഷമായിരുന്നു

നീയും കാതരയായോ


മയിലെആട്ടം നിർത്തിയോ

എന്തേ നീ ചന്ദ്രികേ

ഇനിയെങ്കിലും

മുഖമൊന്നു കാട്ടുക 


വിരിയട്ടെ ആമ്പലും..

ഇനിഞ്ഞാണെന്ത് 

എഴുതി പാടണം

പറയുക പറയുക കൂട്ടുകാരി


ജീ ആർ കവിയൂർ

03.05.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ