സൗന്ദര്യ ലഹരി - ശത ദളങ്ങൾ -11

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -11  

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


ശിവേ ശ‍ഋംഗാരാര്ദ്രാ തദിതരജനേ കുത്സനപരാ

സരോഷാ ഗംഗായാം ഗിരിശചരിതേ വിസ്മയവതീ ।

ഹരാഹിഭ്യോ ഭീതാ സരസിരുഹസൌഭാഗ്യജനനീ (ജയിനീ)

സഖീഷു സ്മേരാ തേ മയി ജനനീ ദൃഷ്ടിഃ സകരുണാ ॥ 51 ॥


അല്ലയോ ജഗന്മാതാവേ ! അവിടുത്തെ ദൃഷ്ടി ശിവനാൽ കാരുണ്യ രസം 

നിറഞ്ഞതും സപത്നിയായ ഗംഗാദേവിയിൽ രോഷ പൂർണ്ണവും 

ശ്രീ പരമേശ്വരന്റെ ലീലകളിൽ വിസ്മയം  നിറഞ്ഞതും 

ശിവകണ്ഠത്തിലുള്ള സർപ്പങ്ങളിൽ ഭീതിയുള്ളതും  താമരപ്പുവിനു

തന്നെ സൗന്ദര്യമേകുന്നതും  സ്വസഖികളിൽ ഹാസപൂർണ്ണവും 

എന്നിൽ കാരുണ്യ പൂർണ്ണവുമാകുന്നു  

***************************************************************************

ഗതേ കര്ണാഭ്യര്ണം ഗരുത ഇവ പക്ഷ്മാണി ദധതീ

പുരാം ഭേത്തുശ്ചിത്തപ്രശമരസവിദ്രാവണഫലേ ।

ഇമേ നേത്രേ ഗോത്രാധരപതികുലോത്തംസകലികേ

തവാകര്ണാകൃഷ്ടസ്മരശരവിലാസം കലയതഃ ॥ 52 ॥


അല്ലയോ ഹിമഗിരിതനയേ ! കാതുകൾവരെ നീണ്ടിരിക്കുന്നതും 

ബാണത്തിനു പിന്നിൽ ചേർക്കുന്ന പരുന്തിൻ തൂവലുകൾ പോലെയുള്ള 

നേത്രരോമങ്ങളോടു കൂടിയതും ശിവന്റെ ശാന്തമായ മനസ്സിൽ 

ശ്രിംഗാര വികാരങ്ങളുൽപാദിപ്പിച്ചു  വിക്ഷേപം ജനിപ്പിക്കുന്നതുമായ 

അവിടുത്തെ നയനങ്ങൾ കർണ്ണപര്യന്തം  വലിച്ചു പിടിക്കപ്പെട്ട 

മന്മഥ ബാണം പോലെ കാണപ്പെടുന്നു 

***********************************************************************************************

വിഭക്തത്രൈവര്ണ്യം വ്യതികരിതലീലാംജനതയാ

വിഭാതി ത്വന്നേത്രത്രിതയമിദമീശാനദയിതേ ।

പുനഃ സ്രഷ്ടും ദേവാന് ദ്രുഹിണഹരിരുദ്രാനുപരതാന്

രജഃ സത്ത്വം ബിഭ്രത്തമ ഇതി ഗുണാനാം ത്രയമിവ ॥ 53 ॥


അല്ലയോ ശിവപ്രിയേ ! വിവിധ നിറങ്ങളിലുള്ള  അഞ്ജനത്താൽ   

അലങ്കരിക്കപ്പെട്ട നിന്തിരുവടിയുടെ മൂന്നു കണ്ണുകൾ , മഹാപ്രളയത്തിൽ 

വിലീനരായ ബ്രഹ്മാവ് , വിഷ്ണു,മഹേശ്വരൻ  എന്നീ ദേവന്മാരെ വീണ്ടും 

സൃഷ്ടിക്കുന്നവനായി സത്വം ,രജസ്സ് ,തമസ്സ് എന്നീ ഗുണത്രയങ്ങളെ 

ധരിക്കുന്നുവോ എന്ന് തോന്നുമാറ് ,വെളുപ്പ് ,ചുവപ്പ് ,കറുപ്പ് എന്നീ 

വ്യത്യസ്ത നിറങ്ങളോടെ ശോഭിക്കുന്നു .

******************************************************************************************

പവിത്രീകര്തും നഃ പശുപതിപരാധീനഹൃദയേ

ദയാമിത്രൈര്നേത്രൈരരുണധവലശ്യാമരുചിഭിഃ ।

നദഃ ശോണോ ഗംഗാ തപനതനയേതി ധ്രുവമമും

ത്രയാണാം തീര്ഥാനാമുപനയസി സംഭേദമനഘമ് ॥ 54 ॥


അല്ലയോ ശിവന് സമർപ്പിക്കപ്പെട്ട ഹൃദയത്തോടു കൂടിയ ദേവി ! 

ഞങ്ങളെ ശുദ്ധീകരിക്കുവാനായി കാരുണ്യ പൂർണ്ണങ്ങളും , ചുവപ്പ് ,

വെളുപ്പ് ,കറുപ്പ് എന്നീ നിറങ്ങളോടുകൂടിയതുമായ അവിടുത്തെ 

നേത്രത്രയങ്ങളിലൂടെ ശോണാ ,ഗംഗാ ,യമുനാ  എന്നീ തീർത്ഥങ്ങളുടെ 

പവിത്രമായ സംഗമത്തെ സൃഷ്ടിക്കുന്നു .

*****************************************************************************************************

നിമേഷോന്മേഷാഭ്യാം പ്രലയമുദയം യാതി ജഗതീ

തവേത്യാഹുഃ സംതോ ധരണിധരരാജന്യതനയേ ।

ത്വദുന്മേഷാജ്ജാതം ജഗദിദമശേഷം പ്രലയതഃ

പരിത്രാതും ശംകേ പരിഹൃതനിമേഷാസ്തവ ദൃശഃ ॥ 55 ॥


അല്ലയോ പർവ്വത രാജകുമാരി ! അവിടുത്തെ കണ്ണുകൾ 

അടക്കുകയും തുറക്കുകയും ചെയ്യുമ്പോൾ ജഗത്ത് 

വിലയിക്കുകയും ,ഉദിക്കുകയും ചെയ്യുന്നുവെന്ന് 

സജ്ജനങ്ങൾ പറയുന്നു ,അവിടുന്ന് കണ്ണ് തുറക്കുമ്പോൾ 

ഉദയം കൊള്ളുന്ന ഈ ജഗത്ത് പൂർണ്ണമായി വിലയിച്ചു പോകാതെ 

അതിനെ രക്ഷിക്കാനായിട്ടാണ് അവിടുത്തെ കണ്ണുകൾ 

സദാ തുറന്നു തന്നെയിരിക്കുന്നത് എന്നു ഞാൻ സംശയിക്കുന്നു .

***************************************************************************************

100 / 5 = 20 ,11 / 20 

ജീ ആർ കവിയൂർ 

30 .05 .2021 .



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ