കാത്തിരിപ്പു പുലരിക്കായ്

 കാത്തിരിപ്പു പുലരിക്കായ് 



നീ കൂടെ നിൽക്കുമെന്നുറപ്പ് നൽകുകിൽ 

ഞാനിതുപോലെ രചനകളിനിയുമെഴുതാം 

എന്നെ നോക്കി മന്ദസ്മിതം പൊഴിക്കുകിൽ 

പാട്ടുകൾ നിന്നെ നോക്കി എഴുതിയിടാ൦ 


എത്രയോ പ്രലോഭനങ്ങൾ വന്നിട്ടും 

ഞാനാരെയും എന്നിലേക്കടുപ്പിച്ചില്ല 

ആദ്യത്തെ നോട്ടത്തിൽ തന്നെ എനിക്ക് 

കണ്ണുകളെ പിൻവലിക്കാനായില്ല സത്യം 


നീയിങ്ങനെ  കണ്മുന്നിൽ തുടരുകിൽ 

എന്നിലെ അഭിവാഞ്ഛ അണയുകില്ല 

വർഷങ്ങളായി തീർത്ത സ്വപ്ന വിഗ്രഹം 

നീ കരുതരുത് ഞാൻ നിന്റെ ഭാഗധേയം 


പക്ഷെ ഞാൻ കരുതുന്നു നീയെൻ വിധിയെന്ന് 

നീ എന്നെ നിന്റേതെന്നു  കരുതുകിൽ 

ഞാൻ തീർക്കാമൊരു സ്നേഹ വസന്തം 

നാളുകളെത്രയലഞ്ഞു  നിനക്കായി 


ഇനിയാവില്ലയീ  ഒറ്റപ്പെടുത്തലുകൾ 

ബാല്യ യൗവനങ്ങളൊക്കെ കൈവിട്ടകന്നു 

നിൻചിത്രങ്ങളെത്ര വരച്ചു കാട്ടി പലരും 

ഒന്നുമേ എന്നുള്ളിലെ നീയായിരുന്നില്ല 


ഇനിയെത്ര എഴുതിയാലും പാടിയാലും 

നിനക്കായി നക്ഷത്രങ്ങൾ കാൽച്ചുവട്ടിൽ 

കൊണ്ടുവരുകിലും നീ എത്രയോ അകലെയിനി  

ജന്മാന്തങ്ങൾ കാത്തിരിക്കാമാ പുലരിക്കായ് 


ജീ ആർ കവിയൂർ

04.05.2021


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ