ജീവൽ പ്രേരകം

 ജീവൽ പ്രേരകം


മന്ദപവനന്റെ തലോടലാലെൻ 

മന്തവീണയിൽ ശ്രുതി മീട്ടി 

മോഹനാങ്കി ചാരത്തണയുകിൽ 

മനസിലാകെ ആനന്ദാനുഭൂതി


കാമിനി കലാരഞ്ജിനി കമനീയേ 

കാണ്മു മിഴിയഴളിൽ താര തിളക്കം 

കലുഷമാം മനസ്സിൽ സ്വാന്തനം  

കനവുണർന്നു കവിതകിനിഞ്ഞു 


രാക്കുയിൽ പാടിയതും മയിലാടിയതും

രതിരമ്യമാം ചിന്തകളൊക്കെ മറന്നു 

രാപ്പകലുകൾ വന്നുപോയതറിഞ്ഞില്ല  

രാഗലയ തരംഗങ്ങൾ അനുരാഗമോ 


ജീവിത സാഗര സഞ്ചാരങ്ങളിൽ 

ആരോഹണയവരോഹണങ്ങളിലൂടെ 

നീയെന്ന തീരത്തേക്ക് അണയാൻ   

നിന്നോർമ്മകൾ പ്രേരകം പ്രിയതേ 


ജീ ആർ കവിയൂർ 

22 .05 .2021 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “