വീണ്ടും ഒരുങ്ങാ൦

 വീണ്ടും ഒരുങ്ങാ൦ 


വരൂ വീണ്ടും നമുക്കിരുവർക്കും

ചേർന്ന് അപരിചിതരാകാം വീണ്ടും 


നീ തന്നെ അധൈര്യപ്പെടുന്നു 

സമർപ്പിക്കുവാൻ  മുഴുവനായ് 


അതേ കപടവേഷം ഞാനും ധരിക്കുന്നു 

അറിക  നിന്നോട് ഞാൻ പറയുന്നതും 


ഈ വേഷപ്രഛന്നത തന്നെ ആണ് 

എൻ സ്ഥായിയായ സഹചാരികള്‍


നീയും കൈവശമുള്ള കൊഴിഞ്ഞ രാവിൻ 

ഓർമ്മകളുടെ തണലുകളിൽ  ജീവിക്കുന്നു 


എപ്പോളാണ് നിൻ സാന്നിദ്ധ്യം എൻ മറവിയുടെ 

രോഗത്തിൽ പ്പെട്ടു അകലുന്നത് അനുഭവിക്കുന്നത് 


ഒരു വേള നിൻ അടുപ്പം അടിച്ചമർത്ത പെടുമ്പോൾ

പിരിയുകയല്ലേ ഏറ്റവും ഉത്തമമായി തോന്നുന്നത്  


എപ്പോഴാണോ നീ ആ സാഹസം കാട്ടാൻ തുടങ്ങുക 

അറിയില്ല ആരെങ്കിലുമൊരു  വഴി തേടുക ,തുടരുക 


വരൂ വീണ്ടും നമുക്കിരുവർക്കും

ചേർന്ന് അപരിചിതരാകാം വീണ്ടും 


ജീ ആർ കവിയൂർ 

17 .05 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ