രാവിൻ നോവ് - ഗസൽ
രാവിൻ നോവ് - ഗസൽ
നിർമിഴികളിൽ തളം കെട്ടി
വിരഹത്തിന് മധുര നോവ്
രാവിൽ എവിടെ നിന്നോ
മാറ്റൊലി കൊണ്ടു ഗസലീണം
കുയിലില്ലാതെ പുഷ്പവാടികയും
മാനം കറക്കുമ്പോൾ മയിലാട്ടമില്ലാതെ
മനസ്സ് ശൂന്യമാവും പോലെയായല്ലോ
മുല്ലപ്പൂമണമില്ലാതെ തലയിണദുഃഖം
അവനില്ലാതെ അവളും
അവളില്ലാതെ അവനും
കാത്തിരിപ്പിന്റെ കാലൊച്ചയും
നിലാവില്ലാ നിഴലില്ലാ രാവും
ശ്രുതിയില്ലാ താളമില്ലാ
ജതികളില്ലാ ഗാനവും
വിരലുകൾ മരവിച്ചു
വിസ്മൃതിയിലാണ്ടു മനം
വിട്ടകന്നു ദിനം ദീനം
നിർമിഴികളിൽ തളം കെട്ടി
വിരഹത്തിന് മധുര നോവ്
രാവിൽ എവിടെ നിന്നോ
മാറ്റൊലി കൊണ്ടു ഗസലീണം
ജീ ആർ കവിയൂർ
08 .05 .2021
Comments
ആശംസകൾ സാർ