എന്ന് കാണുമിനി

 എന്ന് കാണുമിനി 



പറയും മുൻപേ നീ എവിടെ പോയ് 

എൻ ഉള്ളിന്റെ ഉള്ളിലാകെ പരതി 

നീ എൻ പൂപോലെയുള്ള ഹൃദയത്തിലോ

നിവസിക്കുന്നതെന്നറിയുന്നുയിന്നു 


നേരിന്റെ നിറവിലൊന്നു കാണാൻ 

നിഴലായി മാറാൻ കൊതി പൂണ്ടു 

നിന്നരികെ അണയുമ്പോൾ 

നീ നിലാവുപോലെ മേഘ 

ശകലങ്ങളിൽ മായുന്നുവോ 


ആർദ്രമാം മനസ്സുമായി ഞാൻ 

നിന്നരികിലെത്തുവാൻ 

വെമ്പൽ കൊള്ളുമ്പോൾ 

നീ എന്തെ മുഖം മറക്കുന്നു  


പ്രിയമുള്ളവളെ എൻ  മനസ്സ്

ശൂന്യമാകുന്നു ഇത്രമേൽ 

പറഞ്ഞതിന് ശേഷം 

വാക്കുകൾ കിട്ടുന്നില്ല 


നിൻ ഹൃദയത്തിലിടമില്ല 

എന്നു കരുതുന്നു പ്രിയതേ

പറയും മുൻപേ നീ എവിടെ പോയ് 

ഉള്ളിന്റെ ഉള്ളിലാകെ പരതി ഞാൻ 


ജീ ആർ കവിയൂർ 

24 .05 .2021 

Comments