സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 5

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 5 

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


തടില്ലേഖാതന്വീം തപനശശിവൈശ്വാനരമയീം

നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാമ് ।

മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ

മഹാംതഃ പശ്യംതോ ദധതി പരമാഹ്ലാദലഹരീമ് ॥ 21 ॥


അല്ലയോ ദേവി ! മിന്നൽക്കൊടിപോലെ  കൃശഗാത്രിയായും 

സൂര്യ ചന്ദ്രാഗ്നി  രൂപിണിയുമായി മൂലാധാരാദി ആറു 

പത്മങ്ങൾക്കും മേലെയുള്ള മഹാപത്മവനത്തിൽ 

സ്ഥിതിചെയ്യുന്ന അവിടുത്തെ ''സാദാഖ്യാ '' എന്ന കലയെ 

കാമക്രോധങ്ങളും അജ്ഞാനവുമകന്ന മനസ്സുകൊണ്ട് 

സാക്ഷാത്ക്കരിക്കുന്ന  മഹത്തുക്കൾ ആഹ്ളാദ ലഹരിയിലാമഗ്നരാകുന്നു 

*****************************************************************************************************

 ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാ-

മിതി സ്തോതും വാംഛന് കഥയതി ഭവാനി ത്വമിതി യഃ ।

തദൈവ ത്വം തസ്മൈ ദിശസി നിജസായുജ്യപദവീം

മുകുംദബ്രഹ്മേംദ്രസ്ഫുടമകുടനീരാജിതപദാമ് ॥ 22 ॥


അല്ലയോ ഭവാനി ! ഈ ദാസനിൽ അവിടുന്നു 

കരുണാ കടാക്ഷമുണ്ടാകണേ എന്ന് പറയുവാൻ 

ഒരുവൻ പറയുമ്പോഴേക്കും അവിടുന്നു 

അവൻ ബ്രഹ്മാവ് , വിഷ്ണു ,രുദ്രൻ എന്നിവർ 

സ്വന്തം കിരീടങ്ങൾ കൊണ്ട് ആരതിയുഴിഞ്ഞിട്ടുള്ള 

അവിടുത്തെ തൃപ്പാദങ്ങളുമായി താദാത്മ്യത്തെ പ്രാപിക്കുന്നു .

******************************************************************************************

ത്വയാ ഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ

ശരീരാര്ധം ശംഭോരപരമപി ശംകേ ഹൃതമഭൂത് ।

യദേതത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം

കുചാഭ്യാമാനമ്രം കുടിലശശിചൂഡാലമകുടമ് ॥ 23 ॥


അല്ലയോ ദേവി ! ശംഭുവിന്റെ ശരീരത്തിന്റെ വാമർദ്ധം 

അപഹരിച്ചീടും അവിടുത്തെ മനസ്സിൻ തൃപ്തിവരാത്തതിനാൽ 

വലത്തെ  പകുതി കൂടി അവിടുന്നു അപഹരിച്ചുവോ എന്നു ശങ്കിക്കുന്നു 

എന്തെന്നാൽ എന്റെ ഹൃദയ കമലത്തിൽ ഇരിക്കുന്ന നിന്തിരുവടിയുടെ 

ഈ രൂപം പൂർണ്ണമായും അരുണ വർണ്ണമായിടും മൂന്നു കണ്ണുകളുള്ളതായിട്ടും 

സ്തനഭാരത്താൽ കുനിഞ്ഞിരിക്കുന്നതായിട്ടും ചന്ദ്രക്കല ചൂടിയ കിരീടത്തോടു 

കൂടിയതായ് കാണപ്പെടുന്നത് ദേവി തൻ ദർശനം അർദ്ധനാരീശ്വര രൂപത്തിലും 

ശിവന്റെ വലത്തേപകുതിയും ദേവി കൈയ്യടക്കിയോ എന്ന് സംശയം .

*****************************************************************************************************

ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ

തിരസ്കുര്വന്നേതത്സ്വമപി വപുരീശസ്തിരയതി ।

സദാപൂര്വഃ സര്വം തദിദമനുഗൃഹ്ണാതി ച ശിവ-

സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോര്ഭ്രൂലതികയോഃ ॥ 24 ॥


ബ്രഹ്മാവ് ജഗത്തിനെ സൃഷ്ടിക്കുകയും 

വിഷ്ണു അതിനെ സംരക്ഷിക്കുകയും 

രുദ്രൻ അതിനെ സംഹരിക്കുകയും 

ഈശൻ  സകലതിനെയും  ലയിപ്പിച്ചിട്ട് തന്നെയും

മറക്കുകയും ചെയ്യുന്നു ശിവനാകട്ടെ അവിടുത്തെ 

പുരികക്കൊടി തെല്ലൊന്നനങ്ങിതിനെ അജ്ഞയായി 

കരുതി ബ്രഹ്മാവ് ,വിഷ്ണു ,രുദ്രൻ ഈശൻ എന്നിവരെയെല്ലാം 

പഴയതു പോലെ വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്നു .

*******************************************************************************

ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ

ഭവേത് പൂജാ പൂജാ തവ ചരണയോര്യാ വിരചിതാ ।

തഥാ ഹി ത്വത്പാദോദ്വഹനമണിപീഠസ്യ നികടേ

സ്ഥിതാ ഹ്യേതേ ശശ്വന്മുകുലിതകരോത്തംസമകുടാഃ ॥ 25 ॥


അല്ലയോ ദേവി ! അവിടുത്തെ ചരണങ്ങളിൽ ചെയ്യപ്പെട്ട പൂജ 

അവിടുത്തെ സത്വം ,രജസ്സ് ,തമസ്സ് എന്നീ ഗുണങ്ങളിൽ നിന്ന് 

ഉത്ഭവിച്ച ബ്രഹ്മാവ് ,വിഷ്ണു,രുദ്രൻ എന്നീ മൂന്നു ദേവന്മാർക്കുള്ള 

പൂജ തന്നെയായിത്തീരുന്നു .ഈ മൂവരും ദേവിക്കുമുന്നിൽ 

കൂപ്പു കൈകൾ കിരീടത്തിനോട് ചേർത്തു പിടിച്ചു അവിടുത്തെ 

ചരണങ്ങൾ  വിശ്രമിക്കുന്നു രത്‌ന പീഠത്തിനരികിൽ തന്നെ  നിൽക്കുന്നുവല്ലോ 

**********************************************************************************************

100 / 5 = 20 , 5  / 20 

ജീ ആർ കവിയൂർ 

24 .05.2021



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ