ഗുരുപവനേശ്വര നാരായണ


ഗുരുപവനേശ്വര നാരായണ 


നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ  


തൃപ്പുകയേറ്റ പള്ളിയുറങ്ങി 

നിമ്മല ചിത്തനായ് ഉണർന്നു 

നിർമ്മാല്യ ദർശനമരുളും 

ഭക്തവത്സലാ കുമ്പിടുന്നേൻ 


എള്ളെണ്ണയാലും 

നെന്മേനി വാകപ്പൊടിയാലും 

അഭിഷേകം കഴിഞ്ഞു നിന്നെ 

വാക്ചാർത്തു തൊഴുന്നേൻ 


നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ

 

ശംഖാഭിഷേകവും 

സുവർണ്ണകലശത്തിലെ 

ജലാഭിഷേകവും മലർ നിവേദ്യവും 

കഴിഞ്ഞ ബാലഗോപാല തൊഴുന്നേൻ 


ശർക്കര നെയ്പ്പായസവും 

വെണ്ണ കദളിപ്പഴവും പഞ്ചസാര 

വെള്ള നിവേദ്യത്താലുഷ പൂജ കണ്ട്  

തിരുദർശന ഭാഗ്യ പുണ്യം ഭഗവാനേ


 നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ


സൂര്യപൂജയാലെതിരേറ്റു 

വാതിൽമാടത്തു ഗണപതി ഹോമവും 

അയ്യനും വനദുർഗ്ഗാ ഭഗവതിക്ക് 

നിവേദ്യം കഴിഞ്ഞു നിൻ നടയിൽ തൊഴുമ്പോൾ 


ജലഗന്ധ പുഷ്പങ്ങളുമായ് 

ഹവിസ്സിന്റെ പാലികയിൽ 

നിവേദ്യവും ശ്രീ വേലി വിഗ്രഹം 

നാലമ്പലത്തിൻ പൂത്തു തിടമ്പേറുമ്പോൾ 


നിൻ നാമജപത്താൽ 

മൂന്നു വലം വക്കും ഭക്തന്റെ 

മനസ്സിൽ നീ കളിയാടുന്നുവല്ലോ 

കണ്ണാ ഗുരുവായൂരപ്പാ 


നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ


ബലിക്കൽ പൂജകഴിഞ്ഞു 

അവിടുന്നു ശ്രീലകത്ത് വന്നു 

രുദ്ര തീർത്ഥ ജലത്താലും 

ഇളനീരും പാലാൽ അഭിഷേകവും കഴിഞ്ഞു 


ഒൻപതു വെള്ളിക്കുടങ്ങളിൽ 

മന്ത്രപുരസ്സരം പൂജയാൽ 

പാതാളാജ്ഞന വിഗ്രഹത്തിൽ 

നവകാഭിഷേകം കഴിഞ്ഞു 


കളഭാലങ്കാരത്തോടെ നിൽക്കും 

നിൻ പുഞ്ചിരിയെത്ര മോഹനം 

കണ്ണാ നിൻ നടയിൽ നിന്ന് 

പന്തിരടി പൂജ കണ്ടുതൊഴുന്നേൻ 


നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ


പ്രസാദമൂട്ട് കഴിഞ്ഞു 

ഉച്ചപൂജക്ക്‌ ഇടക്ക കൊട്ടി 

അഷ്ടപതി കേട്ട് അവിടുന്നു 

ഭക്തർക്ക് ദർശനം നല്കുന്നുവല്ലോ ഭഗവാനേ 


അമ്പലപ്പുഴ പാൽപായസമുണ്ട് 

തിരികെ വന്ന നിന്നെ 

ദീപാലങ്കാരത്താൽ കണ്ടു 

മനം കുളുർക്കെ തൊഴുന്നേൻ 


നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ


ഉണ്ണിയപ്പം ,ഇലയട, വെറ്റിലയടക്ക 

പാലട പ്രഥമനും പാൽപ്പായസവും 

വെള്ള നേദ്യവും അവിൽ കുഴച്ചതും 

കദളിപ്പഴ നേദ്യവും കഴിഞ്ഞു 


അത്താഴശ്ശീവേലിക്കു പ്രദക്ഷിണ -

വഴിയിൽ നാദസ്വരമേളത്തോടൊപ്പം 

തിരികെ തൃപ്പുകയേറ്റ  ശ്രീകോവിലിലേറി 

പള്ളിയുറക്കത്തിനു മുൻപ് ദശനം സായൂജ്യം ഭക്തന് 


നാരായണ നമോ  നാരായണ

നാരായണ നമോ  നാരായണ 

ഹരി നാരായണ നമോ  നാരായണ  

ഹരി നാരായണ നമോ  നാരായണ

ജീ ആർ കവിയൂർ 

14 .05 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ