അറിയുന്നുവോ ,, ഗസൽ

 അറിയുന്നുവോ ,, ഗസൽ 




ഈ ജീവിത വീഥിയിൽ 

നാമ് കണ്ടു മുട്ടിയ വേളകളിൽ 

കണ്ണുകൾ തമ്മിൽ കഥപറഞ്ഞു 

കരളിന്റെ ഉള്ളിലൊരു നോവ് 


പകർന്നകന്ന സന്ധ്യകളും 

സിഗ്നമാം അനുരാഗത്തിൻ 

ഭാവങ്ങളൊക്കെയിന്ന് 

ഗസലിൻ ഈരടിയായ് 


ഋതുക്കൾ മാറിമറിഞ്ഞു 

വെള്ളി നൂലുകൾ തെളിഞ്ഞു 

കണ്ണുകൾ മങ്ങിയെങ്കിലും 

മനക്കണ്ണുകൾക്കിന്നും നീയെന്ന 


മാസ്മരിക ഭാവം മായാതെ 

പ്രണയാഗ്നിയായ്  കത്തുന്നു 

അറിയുന്നുണ്ടോ സഖി 

എൻ ആത്മ നൊമ്പരം നീ 


ജീ ആർ കവിയൂർ 

23 .05 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “