സൗന്ദര്യ ലഹരി - ശത ദളങ്ങൾ -9

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -9 

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ

നവാത്മാനം മന്യേ നവരസമഹാതാംഡവനടമ് ।

ഉഭാഭ്യാമേതാഭ്യാമുദയവിധിമുദ്ദിശ്യ ദയയാ

സനാഥാഭ്യാം ജജ്ഞേ ജനകജനനീമജ്ജഗദിദമ് ॥ 41 ॥


അല്ലയോ ദേവി ! അവിടുത്തെ മൂലാധാര ചക്രത്തിൽ 
ലാസ്യപ്രിയയായ സമയയെന്ന ദേവിയോടോത്ത് 
നവ രസപൂർണ്ണമായ മഹാ താണ്ഡവ നൃത്തമാടുന്ന 
ആനന്ദഭൈരവനെ ഞാൻ ധ്യാനിക്കുന്നു 
മഹാപ്രളയത്തിൽ നശിച്ചുപോയ ഈ ജഗത്തിനെ 
ഉത്പത്തിയെ കുറിച്ചുള്ള ദയയോടെ ഇവർ 
ഇരുവരും ഒരുമിച്ചപ്പോൾ ഈ ജഗത്ത് 
മാതാപിതാക്കളോടുകൂടിയതായി ഭവിച്ചു 

******************************************************************************

ദ്വിതീയ ഭാഗഃ - സൌംദര്യ ലഹരീ

****************************************************************
ഗതൈര്മാണിക്യത്വം ഗഗനമണിഭിഃ സാംദ്രഘടിതം

കിരീടം തേ ഹൈമം ഹിമഗിരിസുതേ കീര്തയതി യഃ ।

സ നീഡേയച്ഛായാച്ഛുരണശബലം ചംദ്രശകലം

ധനുഃ ശൌനാസീരം കിമിതി ന നിബധ്നാതി ധിഷണാമ് ॥ 42 ॥

അല്ലയോ ഹിമഗിരി പുത്രി ! പന്ത്രണ്ട്  ആദിത്യന്മാരാകുന്ന 
മാണിക്യങ്ങളെ ചേർത്ത് നിർമ്മിച്ച അവിടുത്തെ 
സ്വർണ്ണ കിരീടത്തെ യാതൊരുവൻ വർണ്ണിക്കുന്നുവോ 
ആ രത്‌നങ്ങളുടെ  നാനാ വിധത്തിലുള്ള പ്രഭയേറ്റു 
വിലസുന്ന ചന്ദ്രക്കലയെ ഇന്ദ്രചാപമാണെന്നു 
ആകവിവരൻ  വർണ്ണിക്കുകയാണെങ്കിൽ തന്നെ 
അതിൽ എന്താണ് അതിശയം ?

********************************************************************************

ധുനോതു ധ്വാംതം നസ്തുലിതദലിതേംദീവരവനം

ഘനസ്നിഗ്ധശ്ലക്ഷ്ണം ചികുരനികുരുംബം തവ ശിവേ ।

യദീയം സൌരഭ്യം സഹജമുപലബ്ധും സുമനസോ

വസംത്യസ്മിന് മന്യേ വലമഥനവാടീവിടപിനാമ് ॥ 43 ॥


അല്ലയോ ശിവേ ! , വിടർന്നു നിൽക്കുന്ന കരിങ്കുവളപ്പുക്കുട്ട
ത്തിനെപ്പോലെപോലെയുള്ളതും ,ഇടതിങ്ങിയതും മിനുസമുള്ളതും 
മൃദുവായ അവിടുത്തെ കാർകുന്തളം ഞങ്ങളുടെ അന്ധകാരത്തെ 
അകറ്റട്ടെ . അതിന്റെ സഹജമായ സൗരഭ്യത്തെ പ്രാപിക്കുന്നതിനായി 
ഇന്ദ്രോദ്യാനത്തിലുള്ള വൃക്ഷങ്ങളുടെ പുഷ്പങ്ങൾ പോലുമീ 
കാർക്കൂന്തലിൽ വസിക്കുന്നുവെന്ന് ഞാൻ കരുതുന്നു .

********************************************************************************
 തനോതു ക്ഷേമം നസ്തവ വദനസൌംദര്യലഹരീ-

പരീവാഹസ്രോതഃസരണിരിവ സീമംതസരണിഃ ।

വഹംതീ സിംദൂരം പ്രബലകബരീഭാരതിമിര-

ദ്വിഷാം ബൃംദൈര്ബംദീകൃതമിവ നവീനാര്കകിരണമ് ॥ 44 ॥


അല്ലയോ ദേവി ! അവിടുത്തെ മുഖ സൗന്ദര്യമാകുന്ന
നദീപ്രവാഹം കരകവിഞ്ഞൊഴുകുന്ന മാർഗ്ഗത്തിനോട് 
സാദൃശ്യമുള്ളതും ഇടതിങ്ങി നിൽക്കുന്ന കേശാപാശങ്ങളുടെ 
രൂപത്തിലുള്ള അന്ധകാരമാകുന്ന ശത്രു സമൂഹത്തിനാൽ 
ബന്ധനായ ബാലാദിത്യ കാന്തിപ്പോലെയുള്ള സിന്ദൂരത്തെ  
വഹിക്കുന്നതുമായ സീമന്ത രേഖ ഞങ്ങൾക്കു ക്ഷേമം വരുത്തട്ടെ 

*****************************************************************************
 അരാലൈഃ സ്വാഭാവ്യാദലികലഭസശ്രീഭിരലകൈഃ

പരീതം തേ വക്ത്രം പരിഹസതി പംകേരുഹരുചിമ് ।

ദരസ്മേരേ യസ്മിന് ദശനരുചികിംജല്കരുചിരേ

സുഗംധൌ മാദ്യംതി സ്മരദഹനചക്ഷുര്മധുലിഹഃ ॥ 45 ॥

അല്ലയോ ദേവി ! സ്വാഭാവികമായി ചുരുണ്ടിരിക്കുന്നതും 
വണ്ടിൻ കുഞ്ഞുങ്ങളെപ്പൊലിരിക്കുന്നതുമായ കുറുനിരകളാൽ 
ചുറ്റപ്പെട്ട അവിടുത്തെ മുഖം താമരപ്പൂവിന്റെ സൗന്ദര്യത്തെ പരിഹസിക്കുന്നു 
മന്ദഹാസത്താൽ ചെറുതായി വിടർന്നിരിക്കുന്നതും ,ദന്തകാന്തിയാകുന്നു 
കേസരങ്ങളാൽ  ഭംഗിയാർന്നതും , സൗഭ്യമുള്ളതുമായ അവിടുത്തെ 
മുഖമാകുന്ന താമരപ്പൂവിൽ പരമശിവന്റെ നയങ്ങളാകുന്ന 
വണ്ടുകൾ ആനന്ദം നുകരുന്നു 

***************************************************************************

100 / 5 = 20 , 9  / 20 

ജീ ആർ കവിയൂർ 

28 .05 .2021 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “