സൗന്ദര്യ ലഹരി ശത ദളങ്ങൾ- 1 ലഘൂപരിഭാഷ ജീആർ കവിയൂർ
സൗന്ദര്യ ലഹരി - ശത ദളങ്ങൾ 1
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു
ശ്ലോകം 1
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പംദിതുമപി ।
അതസ്ത്വാമാരാധ്യാം ഹരിഹരവിരിംചാദിഭിരപി
പ്രണംതും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി ॥ 1 ॥
സർവശക്തിയോടു കൂടിയവളേ ശിവേ
ശിവനു ശക്തി നൽകുവോളേ ദേവി
യാതൊരുവനു ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരാൽ
പരം പൂജിതയായ അവിടുത്തേ പ്രണമിക്കുവാനും
സ്തുതിക്കുവാനും സാധിക്കുക അമ്മേ തായേ നമിക്കുന്നേൻ
***************************************************************
തനീയാംസം പാംസും തവ ചരണപംകേരുഹഭവം
വിരിംചിസ്സംചിന്വന് വിരചയതി ലോകാനവികലമ് ।
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലനവിധിമ് ॥ 2 ॥
തവ പാദപത്മങ്ങളിൽ നിന്നും ശകലം ധൂളിയാൽ
ബ്രഹ്മാവ് ലോകങ്ങളെയെല്ലാം സൃഷ്ടിക്കുന്നു
അതിനെ വിഷ്ണു തൻ ആയിരം ശിരസ്സുക്കളാൽ ചുമക്കുന്നു
ഹരനാകട്ടെ അതിനെ ധൂളീകരിച്ചു ഭസ്മമായ് ധരിക്കുന്നു
അമ്മേ ദേവി നിൻ പാദാരവിന്ദങ്ങളിൽ നമിക്കുന്നേൻ
***************************************************************
അവിദ്യാനാമംത-സ്തിമിര-മിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യ-സ്തബക-മകരംദ-സ്രുതിഝരീ ।
ദരിദ്രാണാം ചിംതാമണിഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു-വരാഹസ്യ ഭവതി ॥ 3 ॥
അവിടുന്നു അജ്ഞാനികളുടെ ഹൃദയത്തിലെ അന്ധകാരത്തിന്
ജ്ഞാനസൂര്യനുദിച്ചു നിൽക്കുന്ന ദ്വീപനഗരി പോലെയും
മൂഢന്മാർക്കു ശുദ്ധബുദ്ധിയാകുന്ന പൂങ്കുലയിൽ തേനരുവി പോലെയും
ദരിദ്രന്മാർക്കു ചിന്താമണി രത്നഹാരം പോലെയും
സംസാരസാഗരത്തിൽ മുങ്ങിതാഴുന്നവർക്കു വരാഹാവതാരത്തിൻ തേറ്റ പോലെയാകുന്നുവല്ലോ അമ്മേ ദേവി
******************************************************************************
ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ ।
ഭയാത് ത്രാതും ദാതും ഫലമപി ച വാംഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ ॥ 4 ॥
സകലലോകങ്ങൾക്കും ശരണ്യയായ ദേവി
മറ്റെല്ലാ ദേവീദേവന്മാരും സ്വഹസ്തങ്ങളാൽ
അഭയാവരദ മുദ്രകൾ കാട്ടി നിൽക്കുമ്പോളവിടുന്നു
ഇവകയൊന്നുമേ കാട്ടാതെ ഭീതികളെയകറ്റി
ഭക്തനാഗ്രഹിച്ചതിലുമധികം വരം നൽകുവോളേ അമ്മേ തുണ
******************************************************************************
ഹരിസ്ത്വാമാരാധ്യ പ്രണതജനസൌഭാഗ്യജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത് ।
സ്മരോഽപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യംതഃ പ്രഭവതി ഹി മോഹായ മഹതാമ് ॥ 5 ॥
തന്നെ നാമിപ്പവർക്കു സൗഭാഗ്യ മരുളുവോളേ
ഫലസിദ്ധാർത്ഥം അവിടുന്നു വിഷ്ണു നാരീരൂപമെടുത്ത്
ത്രീപുരാരിയാം ശിവനുടെ മനസ്സിളക്കി പ്രണമിച്ചതിൻ
ഫലമായ് രതീ ദേവിയുടെ കണ്ണുകൾക്ക് ലേഹ്യമായ് ഉടലിന്നു
കാമദേവൻ മുനിമാരുടെ പോലും മനസ്സിളക്കി, അമ്മേ നമിക്കുന്നേൻ ..
******************************************************************************
100 / 5 = 20 , 1 / 20
ജീ ആർ കവിയൂർ
20 .05.2021
Comments