സൗന്ദര്യ ലഹരി ശത ദളങ്ങൾ- 2 ലഘൂപരിഭാഷ ജീആർ കവിയൂർ

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 2  

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു 

ധനുഃ പൌഷ്പം മൌര്വീ മധുകരമയീ പംച വിശിഖാഃ

വസംതഃ സാമംതോ മലയമരുദായോധനരഥഃ ।

തഥാപ്യേകഃ സര്വം ഹിമഗിരിസുതേ കാമപി കൃപാമ്

അപാംഗാത്തേ ലബ്ധ്വാ ജഗദിദ-മനംഗോ വിജയതേ ॥ 6 ॥


അല്ലയോ ഹിമഗിരിതനയേ ! പുഷ്പ നിർമ്മിതമാം വില്ലും 

തേനീച്ചകളെ കൊണ്ടുള്ള ഞാണും , അഞ്ചുശങ്ങളും 

വസന്ത ഋതുവാകുന്ന മിത്രവും ,മലയമാരുതനാകുന്ന 

യുദ്ധരഥവും മാത്രം കൈമുതലായുള്ള കാമദേവൻ 

അവിടുത്തേ കൃപാകടാക്ഷം കൊണ്ട് ഈയുലകത്തെ കീഴടക്കുന്നുവല്ലോ അമ്മേ ദേവി 

***********************************************************************************************************************

ക്വണത്കാംചീദാമാ കരികലഭകുംഭസ്തനനതാ

പരിക്ഷീണാ മധ്യേ പരിണതശരച്ചംദ്രവദനാ ।

ധനുര്ബാണാന് പാശം സൃണിമപി ദധാനാ കരതലൈഃ

പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ ॥ 7 ॥


അരഞ്ഞാൺ നാദം പൊഴിച്ചും , ഗജമസ്തകം പോലെയുള്ള 

സ്തനങ്ങളുടെ ഭാരം കൊണ്ടു കുനിഞ്ഞും ,മെലിഞ്ഞുള്ള 

അരക്കെട്ടോടെയും ,ശരത്കാലത്തെ പൂർണ്ണ ചന്ദ്രനെ പ്പോലെ 

പ്രകാശിക്കുന്ന മുഖത്തോടെയും വില്ലും, ശരവും പാശവും 

അങ്കുശവും തൃകൈകളിലേന്തി ത്രിപുരഭജ്ഞകനാം ശിവന്റെ 

അഭിമാന ഭാജനമായ ദേവി വിളങ്ങുക നിത്യം അമ്മേ 

*********************************************************************************************

സുധാസിംധോര്മധ്യേ സുരവിടപിവാടീപരിവൃതേ

മണിദ്വീപേ നീപോപവനവതി ചിംതാമണിഗൃഹേ ।

ശിവാകാരേ മംചേ പരമശിവപര്യംകനിലയാം

ഭജംതി ത്വാം ധന്യാഃ കതിചന ചിദാനംദലഹരീമ് ॥ 8 ॥


സുധാസാഗര മധ്യത്തിൽ കല്പവൃക്ഷത്തോപ്പുകളാൽ 

ചുറ്റിപ്പെട്ട രത്ന ദ്വീപിൽ കദംബവൃക്ഷങ്ങൾക്കിടയിലുള്ള 

ചിന്താമണി നിർമ്മിതമായ ഹർമ്യത്തിൽ ശിവാകാരമായ 

മഞ്ചത്തിൽ പരമശിവനാകുന്ന മെത്തയിലിരിക്കുന്ന  

ചിദാനന്ദ ലഹരിയാകുന്ന അവിടുത്തെ ധ്യാനിക്കുന്ന ധന്യാത്മാക്കൾ അമ്മേ 

******************************************************************************************************

മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം

സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി ।

മനോഽപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം

സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ ॥ 9 ॥


മൂലാധാരത്തിലെ ഭൂ തത്വത്തിനെയും മണിപൂരത്തിലെ 

ജലതത്വത്തിനെയും സ്വാധിഷ്ഠാനത്തിലെ അഗ്നി തത്വത്തിനെയും 

ഹൃദയ പത്മത്തിലെ വായു തത്വത്തിനെയും അതിനു മുകളിലെ ആകാശ തത്വത്തെയും 

ഭൂ മദ്ധ്യത്തിലെ മനസ്തത്വത്തിനെയും മറികടന്നു അവിടുന്നു 

സഹസ്രാര പത്മത്തിൽ ശിവനുമായ് വിഹരിക്കുന്നുവല്ലോ ദേവി 

**********************************************************************************************

സുധാധാരാസാരൈശ്ചരണയുഗലാംതര്വിഗലിതൈഃ

പ്രപംചം സിംചംതീ പുനരപി രസാമ്നായമഹസഃ ।

അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം

സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുംഡേ കുഹരിണി ॥ 10 ॥


സഹസ്രാര പത്മത്തിലിരിക്കുന്ന ദേവിയുടെ തൃപ്പാദങ്ങളിൽ 
നിന്ന് 

ശക്തമായി ഒഴുകുന്ന അമൃതധാരയാൽ ശരീരത്തെയാകമാനം
 
നനച്ചു , വീണ്ടും തൻ വാസസ്ഥാനമായ മൂലാധാര ചക്രത്തിൽ 

സർപ്പത്തെ പ്പോലെ മൂന്നര ചുറ്റായി കുണ്ഡിലീനിയായി 

സൂക്ഷ്മ ദ്വാരമുള്ള കലകണ്ഡത്തിൽ നിദ്ര ചെയ്യുന്നല്ലോ ശ്രീദേവിയമ്മേ 

******************************************************************************

100 / 5 = 20 , 2  / 20 

ജീ ആർ കവിയൂർ 

21 .05.2021



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ