വരിക വരിക അരികിൽ

 വരിക വരിക അരികിൽ 



ആരെങ്കിലും നിൻ ഹൃദയത്തെ 

വേദനിപ്പിച്ചു ഏകയാക്കുകിൽ 

വരിക എന്നരികിലപ്പോൾ  

എൻ  ഹൃദയ കവാടങ്ങൾ 

തുറന്നിരിക്കുന്നു നിനക്കായ് 

തുറന്നു തന്നെയിരിക്കുന്നു പ്രിയതേ 


ഇപ്പോൾ വേണ്ട നിനക്കെന്നെ

ഉണ്ടേറെ പേർ  നിന്നെ കാംക്ഷിച്ചു 

സാഗരരൂപിയായ സുന്ദരി നിന്നിൽ 

വിരിയുമേറേ പുഷ്പങ്ങൾ ഇനിയും 

നിലകണ്ണാടി നിനക്കു വെറുക്കുകിൽ  

യൗവനവും വിട്ടൊഴിയുകിൽ നിന്നെ 

വന്നീടുകയെന്നരികിൽ പ്രിയേ പ്രണയിനി  

അപ്പോഴുമെൻ ശിരസ്സ് നിനക്കായ് 

കുനിയും കുനിഞ്ഞു തന്നെയിരിക്കും 


പ്രണയത്തിനില്ലൊരു പ്രായമെന്നറിക 

ഇല്ലൊരു നിബന്ധനകളുമില്ലെനിക്ക്  

എന്നാലുണ്ടല്ലോ അന്നും നിനക്കിന്നും 

കാണുകളിൽ നക്ഷത്ര തിളക്കങ്ങൾ 

ചിരാതിലെ തിരി കെടാറാവുന്നല്ലോ 

നിൻ ദൃഷ്ടിപഥത്തിലാകെ  

കുറവെനിക്കുണ്ടെങ്കിൽ അവ 

മറന്നു വന്നീടുക അരുകിൽ പ്രിയതേ 

നിനക്കായ് എൻ പ്രണയ പ്രകാശം 

കെടാവിളക്കായി  കത്തും നിനക്കായ് 

നിനക്കായ് മാത്രമായ് പ്രണയിനി 


ജീ ആർ കവിയൂർ 

09 .05 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ