എന്റെ പുലമ്പലുകൾ -93
എന്റെ പുലമ്പലുകൾ -93
മതിയാക്കുകയീ
പുറത്തെക്കുള്ള
തേടലുകൾ
സ്വയം
ഉള്ളിലേക്ക് നോക്കുക
ഒടുങ്ങുന്ന കാഴ്ച്ചകൾ
ദുഖങ്ങളുടെ ഉപായങ്ങളെ
സ്വയം വേദനകളിൽ
തിരയുക
ഞാൻ നിശബ്ദനായി
നിന്റെ ഹൃദത്തമിടിപ്പു
കേൾക്കാൻ
ഞാനൊരു
പക്ഷിയായി പറന്നു
നടന്നു ചേക്കേറാൻ
യാത്രകളുടെ വഴി അടയാളങ്ങൾ
രേഖപ്പെടുത്താതെ
തേടുക വേണ്ട
കൊട്ടാരങ്ങളിലെന്നെ ഒരിക്കലും
ചരിത്രത്തിന്റെ
അവശിഷ്ടങ്ങളിൽ കാണുമെന്നേ
ജീ ആർ കവിയൂർ
09 .05 .2021
Comments