നോവും കവി മനം

 നോവും കവി മനം 



നിന്നെ ആഗ്രഹിക്കുന്നവരുടെ തിരക്ക് 

അകലത്തു നിന്നും  കണ്ടുമടങ്ങി 


ഇങ്ങനെ ചിരിച്ചു കൊണ്ട് 

കൺ നിറക്കുന്നതും 

നിന്നോർമ്മകളാലെഴുതുന്നത് 

എന്റെയൊരു  ദുർബലതയായ്  


കണ്ണുകളിൽ സ്വപ്‍നങ്ങളൊളിപ്പിച്ചു 

ഹൃദയം മറന്നിരിക്കുന്നു 

നീ പോലുമറിയാതെയങ്ങു  

ഏകാന്തതയുടെ നടുവിൽ 



താളുകൾ മറിച്ചു മറിച്ചു 

തേടിക്കൊണ്ടിരുന്നു നിന്നെ 

ഒഴിഞ്ഞ പുസ്തകമതാ 

ചിരിച്ചുകൊണ്ടിരുന്നു .


നിന്നോർമ്മകൾ വിരിയുന്നു 

മന്ദഹാസ മൊട്ടുകളാൽ 

എന്നാലോ ചിലപ്പോൾ 

വിടരാറുണ്ട് വേദന 


മുറിവുകളിൽ നിന്ന് 

അകലയാണവളെങ്കിലും 

ഒന്നുകാണാനാവാതെ 

പ്രണയിച്ച കുറ്റത്താലിന്നു 

ശിക്ഷ അനുഭവിക്കുന്നുവല്ലോ 


എന്നാലിന്നു ഞാനാകെ 

മൗനിയായി മാറിയിരിക്കുന്നു 

അവളുടെ ഓർമ്മകുളിരിൽ 

കഴിയാനാഗ്രഹിക്കുന്നു 


ഏറെ നാളായിയിങ്ങനെ 

തടവ് ഞാനനുഭവിക്കുന്നു 

നിങ്ങളുണ്ടോ അറിയുന്നു 

പ്രണയത്തിന് മധുര നോവ് 


കാലമിത്ര കഴിഞ്ഞിട്ടും 

നീ എൻ ദുർബലതയെന്ന്  

അറിഞ്ഞിട്ടുമെന്നാലും  

നിന്നെ വിട്ടകലാനാവുന്നില്ലൊ 


പറയാനൊരുങ്ങുന്നതു എന്തെന്ന് 

പറയാതെ ഞാനറിയുന്നു പ്രിയതേ 

ഉള്ളകം തിളക്കുന്നുവല്ലോ വല്ലാതെ  

പ്രണയ ചൂടാൽ  ചുട്ടു പൊള്ളുന്നുവല്ലോ 


കുളിർ തെന്നലോടൊപ്പം 

വർണ്ണ ചിറകിലേറി പറക്കും 

ശലഭ ശോഭ കണ്ടു മോഹിക്കും 

കവി മനമുണ്ടോയറിയുന്നു നീ 


ജീ ആർ കവിയൂർ 

03  .05  .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “