സൗന്ദര്യ ലഹരി - ശത ദളങ്ങൾ -12

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ -12   

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


തവാപര്ണേ കര്ണേജപനയനപൈശുന്യചകിതാ

നിലീയംതേ തോയേ നിയതമനിമേഷാഃ ശഫരികാഃ ।

ഇയം ച ശ്രീര്ബദ്ധച്ഛദപുടകവാടം കുവലയമ്

ജഹാതി പ്രത്യൂഷേ നിശി ച വിഘടയ്യ പ്രവിശതി ॥ 56 ॥


അല്ലയോ പാർവ്വതി ! കർണ്ണങ്ങൾ വരെ നീണ്ടിരിക്കുന്ന  അവിടുത്തെ 

നയനങ്ങൾ ഏഷണി പറയുമെന്ന് പേടിച്ചു പെൺ മീനുകൾ കൺ ചിമ്മാതെ 

വെള്ളത്തിൽ കുളിച്ചു കിടക്കുന്നു ,ഈ ലക്ഷ്മീ ദേവിയും പ്രഭാതത്തിൽ 

അടയുന്ന കവാടം പോലെയുള്ള ,കുമ്പുന്ന ഇരുളുകളോടുകൂടിയ

 കരിങ്കൂവളപ്പൂവിനെ  ഉപേക്ഷിക്കുകയും രാത്രി അത് വിടരുമ്പോൾ വീണ്ടും 

അതിൽ പ്രവേശിക്കുകയും ചെയ്യുന്നു 

****************************************************************************************************

ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോത്പലരുചാ

ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ ।

അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ

വനേ വാ ഹര്മ്യേ വാ സമകരനിപാതോ ഹിമകരഃ ॥ 57 ॥


അല്ലയോ ശിവേ ! തെല്ലു വിടർന്ന നീലോൽത്പലം പോലെ 

കാന്തിയുള്ള അവിടുത്തെ കണ്ണുകളുടെ അതി ദീർഘമായ കടാക്ഷ 

ദൃഷ്ടിയാൽ  വളരെ ദൂരെയിരിക്കുന്ന ഈ ദീനനായ എന്നെ ദയവായി സ്നാനം 

ചെയ്താലും ഇത് കൊണ്ട് ഞാൻ ധന്യമായിത്തീരുന്നു .അവിടുത്തെയ്ക്കുയാതൊരു 

ചേതവുമില്ല ചന്ദ്രൻ തന്റെ ശീതരശ്മികൾ വനത്തിലും ,കൊട്ടാരത്തിലും

 ഒരുപോലെ പരത്തുന്നുണ്ടല്ലോ . 

***************************************************************************************************************  

അരാലം തേ പാലീയുഗലമഗരാജന്യതനയേ

ന കേഷാമാധത്തേ കുസുമശരകോദംഡകുതുകമ് ।

തിരശ്ചീനോ യത്ര ശ്രവണപഥമുല്ലംഘ്യ വിലസ-

ന്നപാംഗവ്യാസംഗോ ദിശതി ശരസംധാനധിഷണാമ് ॥ 58 ॥


അല്ലയോ പാർവ്വത രാജപുത്രി  ! അവിടുത്തെ ചെവികൾക്കും 

കണ്ണുകൾക്കുമിടയിലുള്ള വക്രാകാരയായിരിക്കുന്ന ഭാഗം 

കണ്ടാൽ അത് കാമദേവന്റെ വില്ലാണെന്ന് 

ആർക്കാണ് തോന്നാത്തത് എന്തെന്നാൽ അവിടുത്തെ 

കാതുകളെ അതിക്രമിച്ചു വിലങ്ങനെ വിലസിക്കുന്നു 

അവിടുത്തെ കടാക്ഷദൃഷ്ടി ഈ വില്ലിൽ തൊടുത്ത 

ശരമാണെന്നു തോന്നലുളവാക്കുകയും ചെയ്യും 

******************************************************************************

സ്ഫുരദ്ഗംഡാഭോഗപ്രതിഫലിതതാടംകയുഗലം

ചതുശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥമ് ।

യമാരുഹ്യ ദ്രുഹ്യത്യവനിരഥമര്കേംദുചരണം

മഹാവീരോ മാരഃ പ്രമഥപതയേ സജ്ജിതവതേ ॥ 59 ॥


അല്ലയോ ദേവി ! അവിടുത്തെ അത്യന്തം മിന്നുന്ന കവിൾത്തടങ്ങളിൽ 

പ്രതിഫലിക്കുന്ന കർണ്ണാഭരണങ്ങളോടുകൂടിയ അവിടുത്തെ 

മുഖം കാമദേവന്റെ നാല് ചക്രങ്ങളോടു കൂടിയ രഥമാണെന്നു ഞാൻ കരുതുന്നു 

മഹാവീരനായ കാമദേവൻ അവിടുത്തെ മുഖമാകുന്ന ഈ രഥത്തിലേറി 

സൂര്യ ചന്ദ്രന്മാരാകുന്ന രണ്ടു ചക്രങ്ങൾ മാത്രമുള്ള ഭൂമിയാകുന്നു 

രഥത്തിലിരിക്കുന്ന  പരമശിവനെ ആക്രമിക്കുന്നു .

****************************************************************************************

സരസ്വത്യാഃ സൂക്തീരമൃതലഹരീകൌശലഹരീഃ

പിബംത്യാഃ ശര്വാണി ശ്രവണചുലുകാഭ്യാമവിരലമ് ।

ചമത്കാരശ്ലാഘാചലിതശിരസഃ കുംഡലഗണോ

ഝണത്കാരൈസ്താരൈഃ പ്രതിവചനമാചഷ്ട ഇവ തേ ॥ 60 ॥


അല്ലയോ ഗർവാണി ! അമൃത പ്രവാഹത്തിന്റെ മാധുര്യത്തെ 

അപഹരിക്കുന്നതായ സരസ്വതി ദേവിയും മധുരവചസ്സുകളെ 

കാതുകളാകുന്ന പാനപാത്രങ്ങളാൽ അവിരതം പാനം ചെയ്യുന്ന 

അവിടുത്തെ ആ വാക്ത്സിയെ അനുമോദിച്ചു കൊണ്ട് 

തലകുനിക്കുമ്പോൾ  അതിനു മറുപടി പറയുന്നതോ  

എന്ന് തോന്നുമാർ അവിടുത്തെ കുണ്ഡലങ്ങളും  

കിലുങ്ങി ത്സണത്ക്കാരം   പുറപ്പെടുവിക്കുന്നു .

****************************************************************

100 / 5 = 20 , 12  / 20 

ജീ ആർ കവിയൂർ 

31  .05 .2021 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “