സൗന്ദര്യ ലഹരി ശത ദളങ്ങൾ- 3 ലഘൂപരിഭാഷ ജീആർ കവിയൂർ
സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 3
അമ്മേ പരാശക്തിയെ നമഃ
ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ
ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി
സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത് എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു
ചതുര്ഭിഃ ശ്രീകംഠൈഃ ശിവയുവതിഭിഃ പംചഭിരപി
പ്രഭിന്നാഭിഃ ശംഭോര്നവഭിരപി മൂലപ്രകൃതിഭിഃ ।
ചതുശ്ചത്വാരിംശദ്വസുദലകലാശ്രത്രിവലയ-
ത്രിരേഖാഭിഃ സാര്ധം തവ ശരണകോണാഃ പരിണതാഃ ॥ 11 ॥
അല്ലയോ മഹാത്രിപുര സുന്ദരി നാലു ശ്രീഖണ്ഡങ്ങളും
അവയിൽ നിന്നും ഭിന്നങ്ങളായ അഞ്ചു ശിവയുവതികളും
ചേർന്ന് പ്രകൃതിയുടെ മൂലകാരണമായ ഒമ്പതു ചക്രങ്ങളിൽ
അഷ്ടദള പത്മവും ,ഷോഡശദള പത്മവും മൂന്നു വൃത്തങ്ങളും
ഭൂ പുരത്രയവും ചേർന്ന് നാല്പത്തിനാല് കോണങ്ങളുള്ള നിവാസഥാനം ഉള്ളവളേ ദേവി
*****************************************************************************************************************
ത്വദീയം സൌംദര്യം തുഹിനഗിരികന്യേ തുലയിതും
കവീംദ്രാഃ കല്പംതേ കഥമപി വിരിംചിപ്രഭൃതയഃ ।
യദാലോകൌത്സുക്യാദമരലലനാ യാംതി മനസാ
തപോഭിര്ദുഷ്പ്രാപാമപി ഗിരിശസായുജ്യപദവീമ് ॥ 12 ॥
അല്ലയോ ഹിമഗിരികന്യേ - ബ്രഹ്മാവ് തുടങ്ങിയ
കവിശ്രേഷ്ഠന്മാർ അവിടുത്തെ സൗന്ദര്യത്തെ ഉപരിക്കുവാൻ
വേറൊരു വസ്തുവിനെ സങ്കല്പിക്കുവാൻ ശക്തരാകുന്നില്ല
അവിടുത്തേ ശിവ സായൂജ്യപദവി ലഭിക്കുവാൻ ചെയ്യുകിൽ
ശ്രീദേവി തവ രൂപ ദർശനത്തിനായ് ഏറെ മനസ്സ് ഉരുകുന്നുവല്ലോ അമ്മേ
**************************************************************************************************
നരം വര്ഷീയാംസം നയനവിരസം നര്മസു ജഡം
തവാപാംഗാലോകേ പതിതമനുധാവംതി ശതശഃ ।
ഗലദ്വേണീബംധാഃ കുചകലശവിസ്രസ്തസിചയാ
ഹഠാത് ത്രുട്യത്കാംച്യോ വിഗലിതദുകൂലാ യുവതയഃ ॥ 13 ॥
അല്ലയോ ദേവി ! അത്യന്തം വൃദ്ധനും സൗന്ദര്യമില്ലാത്തവനും
രതിക്രീഡാദികളിലറി വില്ലാത്തവനുമാണെങ്കിലും
തവ കടാക്ഷത്തിനു പാത്രമായ പുരുഷനെ നൂറുകണക്കിനു
യൗവ്വന യുക്തകളായവരുടെ അഴിഞ്ഞു വീഴും മുടിയോടും
ഉയർന്ന മാറിൽ നിന്ന് വഴുതിവീഴും മേൽവസ്ത്രത്തോടും
പെട്ടന്ന് പൊട്ടിത്തെറിക്കുന്ന അരപ്പട്ടയോടും അഴിഞ്ഞു വീഴും
പട്ടുവസ്ത്രത്തോടു കൂടി പിൻ തുടരുന്നുവല്ലോ !!
************************************************************************************************
ക്ഷിതൌ ഷട്പംചാശദ് ദ്വിസമധികപംചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധികപംചാശദനിലേ ।
ദിവി ദ്വിഷ്ഷട്ത്രിംശന്മനസി ച ചതുഷ്ഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗമ് ॥ 14 ॥
ഭൂ തത്വത്തോടു കൂടിയ മൂലാധാരത്തിൽ അൻപത്തിയാറും
ജലതത്വത്തോടു കൂടിയ മണിപൂരത്തിൽ അൻപത്തി രണ്ടും
അഗ്നി തത്വത്തോടുകൂടിയ സ്വാധിഷ്ഠാനത്തിൽ അറുപത്തി രണ്ടും
വായു തത്വത്തോടുകൂടിയ അനാഹത ചക്രത്തിൽ അൻപത്തിനാലും
ആകാശ തത്വത്തോടുകൂടിയ വിശുദ്ധി ചക്രത്തിൽ എഴുപത്തി രണ്ടും
മനസ്ത ത്വത്തോട് കൂടിയ ആജ്ഞാ ചക്രത്തിൽ അറുപത്തി നാലും
വീതമുള്ള കിരണങ്ങൾക്കു ഉപരിയായി ദേവിയുടെ പദാബ്ദങ്ങളിൽ നമിക്കുന്നേൻ
**************************************************************************************************************
ശരജ്ജ്യോത്സ്നാശുദ്ധാം ശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഘടികാപുസ്തകകരാമ് ।
സകൃന്ന ത്വാ നത്വാ കഥമിവ സതാം സംന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാഃ ഫണിതയഃ ॥ 15॥
ശരത്ക്കാലത്തെ വെണ്ണിലാവിനൊത്ത ശൂഭ്രവർണ്ണത്തോടു കൂടിയവളും
ജടാമകുടത്തിൽ ചന്ദ്ര ബിംബത്തെ ചൂടിയവളും വരദ മുദ്രകളും
സ്പടികമാലയും പുസ്തകവും കൈകളിൽ ധരിച്ചവളുമായ ദേവിയേ ഒരിക്കലെങ്കിലും
പ്രണമിച്ചവരായ സത്പുരുഷന്മാർക്ക് തേൻ പാൽ മുന്തിരി എന്നിവയുടെ
മാധുര്യത്തിനോക്കുന്ന മധുരമായ വാക്കുകൾ സ്വാധീനമാകാതിക്കുന്ന തെങ്ങിനെ
തവ കാരുണ്യത്താലല്ലോ അമ്മേ പരാശക്തിയേ നിന്നെ നമിക്കുന്നേൻ
******************************************************************************
100 / 5 = 20 , 3 / 20
ജീ ആർ കവിയൂർ
22 .05.2021
Comments