കൃഷ്ണാട്ടം കളി
കൃഷ്ണാട്ടം കളി
പീലിത്തിരുമുടി ചൂടിയ
മോഹനരൂപമേ നീ
ഇലഞ്ഞിമര ചുവട്ടിലായ്
മാനവദേവനു ദര്ശനമേകി
ആലിംഗനത്തിനൊരുങ്ങിയ
രാജാവിൻ കൈകളിൽ
പീലിപ്പൊന്നു നൽകി
കടന്നകന്നില്ലേ കണ്ണാ നീ
'അവതാരം', 'കാളിയമർദ്ദനം',
'രാസക്രീഡ','കംസവധം',
'സ്വയംവരം', 'ബാണയുദ്ധം',
'വിവിദവധം','സ്വർഗാരോഹണം'
പാടി ആട്ടവിളക്കിനു ചുറ്റും
ശുദ്ധമദ്ദളം, തൊപ്പിമദ്ദളം,
ശംഖ്,ഇലത്താളമേളത്തിനൊപ്പം
വേഷങ്ങളെട്ടുമാടിയല്ലോ
ഗുരുപവനേശ്വരാ നാരായണാഹരേ
ഹരി നാരായണഹരേ നാരായണ
നാരായണ നമോ നാരായണ
നാരായണ നമോ നാരായണ
ജീ ആർ കവിയൂർ
15 .05 .2021
Comments