അർദ്ധനാരീശ്വര സ്മൃതി
അർദ്ധനാരീശ്വര സ്മൃതി
ശിവാനുരാഗം തേടും
പാർവ്വതിയവളുടെ
നെഞ്ചകം ഢമരുകം
പോലെ തുടികൊട്ടി
മനമാകെ ഉലഞ്ഞാടി
താണ്ഡവത്തിനൊപ്പം
മുടിയിഴകൾ പറന്നുലഞ്ഞു
കാറ്റിലാടി ഉരഗങ്ങൾ കണക്കെ
ഹിമകണങ്ങൾ ഉരുകി
ഒഴുകി കുളിർപടർത്തി
ഗംഗയും നാഗവുമുണർന്നുമെല്ലെ
അറിയാതെ ഉള്ളിന്റെ ഉള്ളിലാകെ
ഒരു കൈലാസമായി
മാറുമ്പോളവസാനം
മനം അർദ്ധനാരീശ്വര
സ്മൃതിയിൽ ലയിച്ചു
''അംഭോധര ശ്യാമള കുന്തളായൈ
തടിത് പ്രഭാതാമ്ര ജടാധരായ
നിരീശ്വരായൈ നിഖിലേശ്വരായ
നമ:ശിവായ ച നമ:ശിവായ''
ജീ ആർ കവിയൂർ
08 .05 .2021

Comments
ആശംസകൾ സാർ